ഏറ്റവും നിമ്മലയും നിത്യകന്യകയുമായ പരിശുദ്ധ മറിയമേ, ഫാത്തിമ നാഥേ, പരിശുദ്ധ ജപമാലറാണി ഏറ്റവും വലിയ ശരണത്തോടെ ഞാന്‍ അങ്ങയില്‍ അഭയം പ്രാപിക്കുന്നു. നിത്യമരണത്തിന്‍റെ കയത്തില്‍ നിന്നും, തന്‍റെ തിരുസുതനാല്‍ മനുഷ്യകുലത്തെ മോചിപ്പിക്കുവാന്‍, തിന്മയെ നന്മകൊണ്ട് ജയിക്കുവാന്‍, പിതാവായ ദൈവത്താല്‍ സ്ര്യഷ്ടികള്‍ക്കുമുന്നെ രൂപപ്പെട്ടവളും, സമയത്തിന്‍റെ പൂര്‍ണതയില്‍ അമലോത്ഭാവയായിത്തീര്‍ന്നു ദൈവ മാതാവായി അനുഗ്രഹിക്കപെട്ട പരിശുദ്ധ മാതാവേ, അത്ഭുത ജ്ഞാനത്തിന്‍റെ പാത്രമേ ഇതാ ഇന്നു ഞാന്‍ അങ്ങേ തൃപ്പാതത്തിങ്കല്‍ മുട്ടുമടക്കുന്നു.
എനിക്ക് നിത്യജീവന്‍ നല്‍കുവാന്‍ സ്വയംബലിവസ്തുവായിതീര്‍ന്ന അങ്ങേ തിരുസുതന്‍റെ തിരുശരീരവും തിരുരക്തവും സ്വീകരുക്കുകവഴി ഞാനും അങ്ങേ മകനായി (മകളായി) ത്തീരുന്നു എന്ന സത്യം ഞാന്‍ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുന്നു. ഈ സത്യത്തെ ഞരുക്കുകയും തള്ളിപറയുകയും നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ഞാന്‍ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. പിതാവായ ദൈവം പോലും ഏറ്റവും അധികം സന്തോഷിക്കുകയും ആനന്ദം കണ്ടെത്തുകയും തന്‍റെ തിരുസുതന് ഏറ്റവും സുരക്ഷിത ആലയം ആകിത്തീര്‍ക്കുകയും ചെയ്ത പരിശുദ്ധ അമ്മയുടെ വിമലഹൃദയമേ, ഇതാ ഇന്നു ഇപ്പോള്‍ ഞാന്‍ എന്നെയും എന്‍റെ കുടുംബത്തെയും തിരുസഭയെയും മാനവകുലത്തെയും അമ്മയുടെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിക്കുന്നു. അങ്ങയുടെ ശക്തിയുള്ള സംരക്ഷണത്തില്‍ ഞങ്ങളെ കാത്തുകൊള്ളേണമേ.
ദുഷ്ടന്‍റെ കുടിലതന്ത്രങ്ങളില്‍നിന്നും, അവന്‍ ഒരുക്കിയിരിക്കുന്ന കെണികളില്‍ നിന്നും. അപ്രതീഷിത ആക്രമണങ്ങളില്‍ നിന്നും, ഞങ്ങളെ കാത്തുകൊള്ളേണമേ. ദൈവ കോപത്തിന്‍റെ ഫലമായി ഉയരുന്ന പ്രകൃതിക്ഷോഭങ്ങളില്‍ നിന്നും,യുദ്ധങ്ങളില്‍ നിന്നും, തകര്‍ച്ചകളില്‍നിന്നും പകര്‍ച്ചവ്യാധികളില്‍ നിന്നും ഞങ്ങളെ കത്തുകൊള്ളേണമേ. എല്ലാ ഉദര ഫലങ്ങളുടെയും സംരക്ഷകയായി അമ്മേ മാതാവേ, അങ്ങയെ ഞങ്ങള്‍ ഏറ്റു പറയുന്നു. സ്വര്‍ഗ്ഗത്തിന്‍റെ രാജ്ഞിയെ എല്ലാ നാരകീയ ശക്തികളുടെയും മേല്‍ ഞങ്ങള്‍ക്ക് അധികാരം സിദ്ധിച്ചുതരേണമേ. എന്നും എപ്പോഴും അങ്ങയുടെ തിരുസുതന് പ്രിയമുള്ളവരായി ജീവിച്ച് നിത്യാനന്ദത്തിനു അര്‍ഹരായിത്തീരുവാന്‍ സ്ത്രീകളില്‍ ഏറ്റവും അനുഗ്രഹീതെ, സ്വര്‍ഗ്ഗത്തിന്‍റെ വാതിലെ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണമേ. ആമ്മേന്‍.......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ