ഇരുപത്തിയഞ്ച് നോമ്പ്

മാനവരാശിയെ വീണ്ടെടുക്കുവനായി ലോകരക്ഷകനായി മനുഷ്യാവതാരം ചെയ്ത യേശുവിനെ സ്വീകരിക്കുന്നതിനുമ് ആത്മീയവും ശാരീരികവു മായ ഒരുക്കങ്ങള്‍ നടത്തുന്നതിനും ഇരുപത്തിയഞ്ച് നോമ്പ് വിശ്വാസിയെ സഹായിക്കുന്നു. ശാരീരികവിശുദ്ധിക്കും മനോനിയന്ത്രനതിനും നോമ്പ് പ്രാധാന്യം നല്കുന്നു. മത്സ്യ മാം സാദികള്‍,പാല്‍, മുട്ട തുടങ്ങിയവയും സുഖവസ്തുക്കളും നോമ്പുകാലത്ത് വര്‍ജ്യമാണ്‌. പ്രായമായവര്‍ ഇന്നും ഉള്‍പുളകത്തോടെയാണ്‌ നോമ്പിനെ കുറിച്ചുള്ള ഓര്‍മകളില്‍ മുഴുകുന്നത് .






Msn bot last visit powered by MyPagerank.Net

പരിശുദ്ധ ജപമാലയുടെ രാജ്ഞി


ദൈവമാതാവായ കന്യകാ മറിയത്തിന്റെ ജപമാല യുടെ തിരുനാള്‍ ദിവ സമാണ് ഒക്ടബോര്‍ ഏഴ്. ജപമാലയുടെ മാസും കൂടിയാണു ഒക്ടോബര്‍. പതിനാറാം നൂറ്റാണ്ടു മുതല്‍ ആചരിച്ചുവരുന്ന ജപമാലയുടെ തിരുനാള്‍ ലോകം മുഴുവനുമുള്ള മരിയഭക്തരുടെ ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ഥനയുടെ തിരുനാള്‍ എന്ന നിലയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബസമാധാനത്തിനും ഐക്യത്തിനും ഏറെ സഹായകരമായ ജപമാല, ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ മാനവരാശിക്ക് നേടിക്കൊടുത്തിട്ടുള്ള പ്രാര്‍ഥനകളിലൊന്നാണ്. 1571 ല്‍ ലെപന്റോയില്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ ക്രിസ്തീയ വിശ്വാസികള്‍ നടത്തിയ കടല്‍യുദ്ധമാണ് ഈ തിരുനാളിന്റെ അടിസ്ഥാനം.

ശക്തരായ തുര്‍ക്കി സാമ്രാജ്യത്തോട് (ഒട്ടോമന്‍ സാമ്രാജ്യം) പൊരുതി ജയിക്കാന്‍ അത്ഭുതങ്ങള്‍ ഇല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. സ്പെയിന്‍, വെനീസ് തുടങ്ങിയ ക്രൈസ്തവ രാജ്യങ്ങളായിരുന്നു യുദ്ധത്തിനിറങ്ങിയത്. നൂറുകണക്കിനു കപ്പലുകളിലും ചെറിയ വഞ്ചികളിലുമായി കടലില്‍ വച്ച് അവര്‍ തുര്‍ക്കി സാമ്രാജ്യത്തോട് ഏറ്റുമുട്ടി. അന്ന് മാര്‍പാപ്പയായിരുന്നു വി. പയസ് അഞ്ചാമന്റെ നേതൃത്വത്തില്‍ ക്രൈസ്തവരെല്ലാം ആ സമയം ദൈവമാതാവായ മറിയത്തോട് തീവ്രമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒക്ടോബര്‍ ഏഴിന് തുര്‍ക്കികളെ തോല്‍പിച്ച് ക്രൈസ്തവര്‍ വിജയം നേടി. ജപമാലയുടെ അദ്ഭുതകരമായ ശക്തിയാലാണ് ഒട്ടോമന്‍ സാമ്രാ ജ്യത്തെ തോല്‍പിക്കാന്‍ കഴിഞ്ഞതെന്ന് ഏവര്‍ക്കും ബോധ്യമായി. വിജയദിവസം പരിശുദ്ധ ജപമാലയുടെ തിരുനാള്‍ ആഘോഷിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു.

പയസ് അഞ്ചാമനു ശേഷം വന്ന മാര്‍പാപ്പമാരെല്ലാം തന്നെ ജപമാലയുടെശക്തി മനസിലാക്കി ആ പ്രാര്‍ഥനയില്‍ മുഴുകാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു കൊണ്ടിരുന്നു. ആദിമസഭയുടെ കാലം മുതല്‍ തന്നെ മരിയഭക്തി പ്രചാരം നേടിവന്നുവെങ്കിലും പല ഘട്ടങ്ങളായാണ് ജപമാല പൂര്‍ണരൂപം പ്രാപിക്കുന്നത്. പ്രശസ്തമായ ഡൊമിനിഷ്യന്‍ സഭയുടെ സ്ഥാപകനായ ഡൊമിനിക് വഴിയാണു കന്യകാമറിയം തന്റെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളെ ധ്യാനി ക്കുന്ന പ്രാര്‍ഥന ചൊല്ലുവാന്‍ കല്‍പിക്കുന്നത്. പതിനഞ്ചാം നൂറ്റാ ണ്ടില്‍ ജീവിച്ചിരുന്ന ഡൊമിനിക് മറിയത്തിന്റെ തീവ്രഭക്തനായി രുന്നു. വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ മറിയം ദര്‍ശനം നല്ഖ്‌ുഖ്‌യും റോസാപ്പൂക്കള്‍ കൊണ്ടൊരു മാല സമ്മാനിക്കുകയും ചെയ്തു. അന്നു മുതല്‍ ഡൊമിനിഷ്യന്‍ സഭാംഗങ്ങള്‍ മാതാവിനോടുള്ള പ്രാര്‍ഥനയ്ക്കു പ്രാധാന്യം കൊടുത്തുതുടങ്ങി. ഘട്ടംഘട്ടമായി ജപമാല ഇന്നത്തെ രൂപം പ്രാപിക്കുകയും ചെയ്തു.

അമ്പത്തിമൂന്നുമണി ജപം എന്ന് കേരളത്തിലെ കത്തോലിക്കര്‍ വിളിക്കുന്ന ധ്യാനവും പ്രാര്‍ഥനകളും ഇടകലര്‍ന്ന ജപമാലയില്‍ അടു ത്തകാലം വരെ അഞ്ചു ദൈവ രഹസ്യങ്ങള്‍ വീതമുള്ള പ്രാര്‍ഥനകളാണ് ഉണ്ടായിരുന്നത്. സന്തോഷത്തിന്റെ ദൈവ രഹസ്യങ്ങള്‍, ദുഖത്തിന്റെ രഹസ്യങ്ങള്‍, മഹിമയുടെ രഹസ്യങ്ങള്‍ എന്നിവയായി രുന്നു അത്. 2002 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ 'അന്യാമാര്‍ഗിയ് ത്തിന്റെ ജപമാല എന്ന 'അപ്പസ്തോലിക കത്തിലൂടെ 'പ്രകാശത്തി ന്റെതായ രഹസ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളവയാണു ജപമാലയില്‍ കൂട്ടിച്ചേര്‍ത്ത അഞ്ചു രഹസ്യങ്ങള്‍. മാര്‍പാപ്പയുടെ കത്ത് ഇങ്ങനെ പറയുന്നു: ''തിങ്കളും വ്യാഴവും സന്തോഷത്തിന്റെ രഹസ്യങ്ങള്‍ക്കും ചൊവ്വയും വെള്ളിയും ദുഃഖത്തിന്റെ രഹസ്യങ്ങള്‍ക്കും ബുധന്‍, ശനി, ഞായര്‍ ദിവസങ്ങള്‍ മഹിമയുടെ രഹസ്യങ്ങള്‍ക്കുമായാണ് ഇപ്പോള്‍ നീക്കി വച്ചിട്ടുള്ളത്. മഹിമയുടെ രഹസ്യങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലും ചൊല്ലുന്നു എന്നതും ശനിയാഴ്ചയ്ക്ക് എന്നുമൊരു പ്രത്യേക മരിയന്‍ സാന്നിധ്യമുണ്ടെന്നതും ശനിയാഴ്ച സന്തോഷത്തിന്റെ രഹസ്യം ചൊല്ലു ന്നതിനു യോജ്യമാക്കുന്നു. അപ്പോള്‍ പ്രകാശത്തിന്റെ രഹസ്യങ്ങളെക്കുറിച്ചു വ്യാഴാഴ്ച ധ്യാനിക്കാം.

പുതിയ ക്രമമനുസരിച്ച് ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ രഹസ്യങ്ങളാണ് ചൊല്ലേണ്ടതെന്ന് നോക്കാം. സന്തോഷകരമായ ദൈവരഹസ്യങ്ങള്‍: തിങ്കള്‍, ശനി ദിവസങ്ങളും ആഗമനകാലം മുതല്‍ അമ്പതു നോമ്പുവരെയുള്ള ഞായറാഴ്ചകളിലുംദുഃഖത്തിന്റെ രഹസ്യങ്ങള്‍: ചൊവ്വ, വെള്ളി ദിവസങ്ങളിലും നോമ്പിന്റെ ഞായറാഴ്ചകളിലുംമഹിമയുടെ രഹസ്യങ്ങള്‍: ബുധന്‍, ഞായര്‍ ദിവസങ്ങള്‍പ്രകാശത്തിന്റെ രഹസ്യങ്ങള്‍: വ്യാഴം










Submit ExpressSearch Engine Marketing






Snehadhaara

ബൈബിള്‍ ക്വിസ്

1. വി.യോഹന്നാന്‍റെ സുവിശേഷത്തെ എത്ര ഭാഗങ്ങളായി തരംതിരിക്കാം ഏതെല്ലാം?


2. യേശു പ്രവര്‍ത്തിച്ച ആദ്യത്തെ അത്ഭുതം?


3. അന്ത്രയോസും പത്രോസും ഏത് പട്ടണത്തില്‍നിന്നും ഉള്ളവരായിരുന്നു?


4. യാക്കോബ് തന്‍റെ മകന്‍ ജോസേഫിനുനല്‍കിയ വയലിനടുത്ത് സ്ഥിതിചെയ്യുന്ന പട്ടണം?


5. റബബോനി എന്ന വാക്കിന്‍റെ അര്‍ത്ഥം?










Kindle, Wi-Fi, Graphite, 6" Display with New E Ink Pearl Technology - includes Special Offers & Sponsored Screensavers



Snehadhara



Free Search Engine Submission

Free Search Engine Submission


മാനസാന്തരപ്പെടുത്തുന്ന പ്രാര്‍ത്ഥന

റഷ്യന്‍ തടങ്കല്‍ പാളയത്തില്‍ ഒരു വിശ്വാസിയുടെ തലയ്ക്കടിച്ചുകൊണ്ട് മര്‍ദ്ദകന്‍ ചോദിച്ചു: "പറയ്‌ ഇപ്പോള്‍ എവിടെ നിന്‍റെ ദൈവം" വിശ്വാസി പറഞ്ഞു: "സ്നേഹിതാ, നിങ്ങളുടെയും എന്‍റെയും ഹൃദയത്തില്‍ അവിടുന്ന് വസിക്കുന്നു" .
മര്‍ദ്ദകന്‍ വീണ്ടും തലയ്ക്കടിച്ചുകൊണ്ട് ചോദിച്ചു: "അതിനെന്താണ് തെളിവ്?".

വിശ്വാസി മറുപടികൊടുത്തു:"സ്നേഹിതാ, നിങ്ങള്‍ എന്‍റെ തലയ്ക്കടിക്കുന്ന സമയത്തും നിങ്ങളെ സ്നേഹിക്കാന്‍ എനിക്ക് ലഭിക്കുന്ന ശക്തി തന്നെ തെളിവ്".ശാന്തമായ ആ മറുപടികേട്ട് മര്‍ദ്ദകന്‍ അടിക്കുന്നത് നിര്‍ത്തി. അയാള്‍ പിന്നീട് മാനാസന്തരപെട്ടു സുവിശേഷപ്രസംഗകനായി മാറി"












Sonic Run: Internet Search Engine



അതെനിക്ക് ചെയ്യാന്‍ പറ്റുമോ?!!

ഒരു പഴയ ക്ലോക്ക് പെട്ടെന്നൊരു ദിവസം നിശ്ചലമായി. കാരണം എന്തായിരുന്നെന്നോ? ഒരു വര്‍ഷത്തില്‍ സെക്കന്‍റ് സൂചി എത്രതവണ ചലിക്കണമെന്ന് അത് എണ്ണിനോക്കിയത്രെ-31,56,000 തവണ. ഇത് ഓര്‍ത്ത്‌ ക്ലോക്ക് ബോധം കെടുകയും നിശ്ചലമാവുകയും ചെയ്തു. ബോധം തിരിച്ചുവന്നപ്പോള്‍ വിവേകിയായ സുഹൃത്ത്‌ കാണാനായി വന്നിട്ടുണ്ട്.താന്‍ നിശ്ചലമാവാനുള്ള കാരണത്തെകുറിച്ച് ക്ലോക്ക് അദ്ദേഹത്തോട് പറഞ്ഞു.

ഇതുകേട്ട സുഹൃത്ത്‌ ചിരിച്ചുകൊണ്ട് പറഞ്ഞു: "കൂട്ടുകാരാ, 31,56,000 തവണ ചലിക്കുന്നതിനെകുറിച്ച് എന്തിനാ ചിന്തിക്കുന്നത്? സെക്കന്‍റില്‍ താങ്കള്‍ ഒരു തവണമാത്രം ചലിച്ചാല്‍ മതി."

ഇതുകേട്ട ക്ലോക്കിനു ആശ്വാസമായി അങ്ങിനെ അതുവീണ്ടും ചലിക്കാന്‍ തുടങ്ങി

ഒരു പക്ഷെ നമ്മളും ഇതുപോലെ മറ്റുപല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു എപ്പോള്‍ ചെയ്യേണ്ടുന്ന പലതും ചെയ്യതിരിക്കാറില്ലേ???....