Prayer for our Parents




“Lord, I surrender to you my familyLord Jesus, I pray for my parents. Though you blessed them abundantly, today they are in need of your help. Give my parents joy and strength. Fill them with your strengthening presence. Lord, give them real thirst and hunger for the Holy Spirit and for the Word of God. Give them health in spirit, soul and body.
Even though they may feel that all the trouble they took for their children are being wasted, help them to see the great reward waiting for them in Heaven. Help my parents to forgive themselves and forgive everyone else.
Even though as parents they may have failed to fulfil their duites, Lord, set them free from sadness and sorrow, regrets and sense of guilt. Jesus fill them with your Holy Spirit. Thank you Jesus. Amen”

കരുണയുടെ പ്രാര്‍ത്ഥന

കര്‍ത്താവേ കരുണ ഉണ്ടാകേണമേ, ഞങ്ങളുടെമേല്‍ കരുണതോന്നണമേ. ഞങ്ങളെ ശിക്ഷിക്കരുതേ, ഞങ്ങളുടെ പാപങ്ങളും പാപ സാഹചര്യങ്ങളും  ഞങ്ങളില്‍ നിന്നും നീക്കേണമേ  ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും പൂര്‍വികരും വഴി വന്നുപോയ അപരാധങ്ങള്‍ ക്ഷമിക്കേണമേ. ഞങ്ങളെ അങ്ങയുടെ അമുല്യമായ വിശുദ്ധ രക്തമൊഴിച്ചു കഴുകി അങ്ങേ സ്വന്തമായി സ്വീകരിച്ചു  അങ്ങേ അരൂപിയാല്‍ നിറക്കേണമേ. 

st. vincent de paul

st. vincent de paul








 
 












Powered by Spiderizon, free backlinks.





സായാഹ്ന പ്രാര്‍ത്ഥന

കര്‍ത്താവേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, വേഗം വരേണമേ! ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ പ്രാര്‍ത്ഥനയ്ക്ക് ചെവിതരേണമേ! എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ സന്നിധിയില്‍ ധൂപാര്‍ച്ചനയായും ഞാന്‍  കൈകള്‍ ഉയര്‍ത്തുന്നത് സായാഹ്ന ബലിയും സ്വീകരിക്കണമേ! കര്‍ത്താവേ എന്‍റെ നാവിനു കടിഞ്ഞാണ്‍ ഇടേണമേ! എന്‍റെ അധരകവാടത്തിനു കാവല്‍ ഏര്‍പ്പെടുത്തേണമേ! എന്‍റെ ഹൃദയം തിന്മയിലേക്ക് ചയാന്‍ സമ്മതിക്കരുതേ! അക്രമികലോട്‌    ചേര്‍ന്ന് ദുഷ്കര്‍മ്മങ്ങളില്‍  മുഴുകാന്‍ എനിക്ക് ഇടയാക്കരുതെ! അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍ എനിക്ക് ഇടവരുത്തരുതേ! എന്‍റെ നന്മയ്ക്കുവേണ്ടി നീതിമാന്‍ എന്നെ പ്രഹരിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍ ദുക്ഷ്ടരുടെ തൈലം എന്‍റെ ശിരസിനെ അഭിഷേകം ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്‍റെ പ്രാര്‍ത്ഥന എപ്പോഴും അവരുടെ ദുഷ് പ്രവര്‍ത്തികള്‍ക്ക് എതിരാണ്. അവരുടെ നായധിപന്മാര്‍ പാറയില്‍നിന്നും തള്ളിവിഴ്തപ്പെടും; അപ്പോള്‍ എന്‍റെ വാക്ക് എത്ര സൗമെമായിരുന്നു  എന്ന്  അവര്‍അറിയും. വിറകു കീറി ഇട്ടിരിക്കുന്നത്പോലെ   അവരുടെ അസ്ഥികള്‍ പാതാള വാതില്‍ക്കല്‍ ചിതറികിടക്കുന്നു, ദൈവമായ കര്‍ത്താവേ എന്‍റെ ദ്രിഷ്ടികള്‍ അങ്ങയുടെ നേരെതിരിഞ്ഞിരിക്കുന്നു: അങ്ങില്‍ ഞാന്‍ അഭയം തേടുന്നു എന്നെ നിരാധാരനായി  ഉപേക്ഷിക്കരുതേ; അവര്‍ എനിക്ക് ഒരുക്കിയ കെണികളില്‍  നിന്നും ദുഷ്കര്‍മികള്‍  വിരിച്ചവലകളില്‍ നിന്നും എന്നെ കാത്തുകൊള്ളേണമേ! ദുഷ്ടര്‍ ഒന്നടങ്കം അവരുടെ വലകളില്‍ കുടുങ്ങട്ടെ എന്നാല്‍, ഞാന്‍ രക്ഷപെടട്ടെ!                      






RioRio

നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി!

നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി! കര്‍ത്താവു അങ്ങയോട്കൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപെട്ടവാളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശ്വോ അനുഗ്രഹിക്കപെട്ടവനാകുന്നു ,

പരിശുദ്ധ മറിയമേ തമ്പുരാന്‍റെ അമ്മേ പാപികളായ  ഞങ്ങള്‍ക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും  തമ്പുരാനോട് അപേക്ഷിച്ച് കൊള്ളണമേ.. ആമ്മേന്‍     

GOOD FRIDAY- St. JOHNS PASSION










കുരിശിന്‍റെ വഴി (Stations of the Cross)



പ്രാരംഭ  ഗാനം 


കുരിശില്‍ മരിച്ചവനെ,  കുരിശാലെ
വിജയം  വരിച്ചവനെ,
മിഴിനീര്‍ ഒഴുകി  അങ്ങേ,കുരിശിന്‍റെ
വഴിയെ  വരുന്നു  ഞങ്ങള്‍.

ലോകൈയക നാഥാ  നിന്‍,
ശിഷ്യെനായ്  തിരുവാന്‍,
ആശിപോന്‍ എന്നും എന്നും,
കുരുശു വഹിച്ചു നിന്‍,
കാല്‍പാട് പിന്‍ചൊല്ലാന്‍ ,
കല്പിച്ച നായക...

നിന്‍ ദിവ്യ  രക്തത്താല്‍-
എന്‍  പാപ മാലിന്യം,
കഴുകേണമേ  ലോക  നാഥാ.


1. ഒന്നാം  സ്ഥലം 


മരണത്തിനായി  വിധിച്ചു ,കറയറ്റ
ദൈവത്തിന്‍  കുഞ്ഞാടിനെ,
അപരാധിയായ് വിധിച്ചു,കല്മഷം
കലരാത്ത കര്‍ത്താവിനെ.

അറിയാത്ത കുറ്റങ്ങള്‍,
നിരയായി ചുമത്തി,
പരിശുദ്ധനായ നിന്നില്‍,
കൈവല്യ  താഥാ നിന്‍,
കാരുണ്യം  കൈ കൊണ്ടൊര്‍ ,
കദനത്തിലാഴ്ത്തി  നിന്നെ....

അവസാന  വിധിയില്‍  നീ-
അലിവാര്‍ന്നു നങ്ങള്‍കായ്‌,
അരുളേണമേ  നാക ഭാഗ്യം.


2. രണ്ടാം  സ്ഥലം 


കുരിശു  ചുമന്നിടുന്നു ,ലോകത്തിന്‍
വിനകള്‍  ചുമന്നിടുന്നു,
നീങ്ങുന്നു ദിവ്യ നാഥന്‍, നിന്ദനം
നിറയും  നിരത്തിലൂടെ.

എന്‍  ജനമേ  ചൊല്‍ക,
ഞാന്‍ എന്ത്  ചെയ്തു,
കുരുശെന്‍റെ  തോളിലെറ്റാന്‍?
പൂ -തേന്‍  തുളുമ്പുന്ന,
നാട്ടില്‍  ഞാന്‍  നിങ്ങളെ ,
ആശയോടാനയിച്ചു.....

എന്തേയിതം നിങ്ങള്‍ -
എല്ലാം  മറനെന്‍റെ ,
ആത്മാവിനാതങ്ക മേറ്റി.


3. മൂന്നാം  സ്ഥലം


കുരിശിന്‍  കനത്ത  ഭാരം ,താങ്ങുവാന്‍
കഴിയാതെ  ലോക  നാഥന്‍,
പാദങ്ങള്‍ പതറിവീണു ,കല്ലുകള്‍
നിറയും  പെരു
വഴിയില്‍.

തൃപാദം  കല്ലിന്മ്മേല്‍ ,
തട്ടി മുറിഞ്ഞു ,
ചെന്നിണം  വാര്‍ന്നൊഴുകി ,
മാനവരില്ല,
വാനവര്‍ ഇല്ല ,
താങ്ങി തുണച്ചീടുവാന്‍.....

അനുതാപമുറുന്ന -
ചുടു കണ്ണു-നീര്‍  തുകി,
അണയുന്നു മുന്നില്‍  ഞങ്ങള്‍.


4. നാലാം  സ്ഥലം 


വഴിയില്‍  കരഞ്ഞുവന്നോരമ്മയെ ,
തനയന്‍  തിരിഞ്ഞു നോക്കി ,
സ്വര്‍ഗിയ  കാന്തി ചിന്തും,മിഴികളില്‍
കൂരമ്പു താണിറങ്ങി.

ആരോട്  നിന്നെ  ഞാന്‍  സാമ്യപെടുത്തും,
കദന പെരും കടലേ,
ആരറിഞ്ഞാഴാത്തി-
ലലതല്ലി നില്കുന്ന,
നിന്‍  മനോവേദന .....

നിന്‍  കണ്ണുനീരാല്‍ ,
കഴുകേണമെന്നില്‍ ,
പതിയുന്ന  മാലിന്യേമെല്ലാം .



5. അഞ്ചാം സ്ഥലം


കുരിശു ചുമന്നു നീങ്ങും,നാഥനെ
ശിമയോന്‍ തുണച്ചിടുന്നു,
നാഥാ നിന്‍ കുരിശു താങ്ങാന്‍,കൈവന്ന
ഭാഗ്യമേ  ഭാഗ്യം.....

നിന്‍ കുരിശെത്രയോ ,
ലോലം നിന്‍  നുക,
മാനന്ദ ദായകം,
അഴലില്‍ വീണുഴലുന്നോര്‍-
കവലംബ മേകുന്ന,
കുരിശെ നമിച്ചിടുന്നു.....

സുരലോക നാഥാ നിന്‍,
കുരിശൊന്നു താങ്ങുവാന്‍,
തരണേ വരങ്ങള്‍ നിരന്തം .


6. ആറാം  സ്ഥലം 


വാടി തളര്‍ന്നു മുഖം,നാഥന്‍റെ
കണ്ണുകള്‍ താണ് മങ്ങി ,
വേരോണികാ മിഴിനീര്‍,തുകിയ
ദിവ്യനാനം തുടച്ചു.

മാലാഖമാര്‍ ക്കെല്ലാം ,
ആനന്ദ മേകുന്ന,
മാനത്തെ  പൂ-നിലാവേ,
താബോര്‍ മാമല,
മേലെ  നിന്‍ മുഖം,
സൂര്യനെ പോലെ മിന്നി.....

ഇന്നാ  മുഖത്തിന്‍റെ,
ലാവണ്യ ഒന്നാകെ,
മങ്ങി ദുഃഖത്തില്‍ മുങ്ങി .



7. എഴാം സ്ഥലം 


ഉച്ച വെയിലില്‍ പൊരിഞ്ഞു,ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു,
ദേഹം തളര്‍ന്നു താന്നു,രക്ഷകന്‍
വീണ്ടും നിലത്തു വീണു.

ലോക പാപങ്ങളാല്‍-
അങ്ങയെ വീഴിച്ചു,
വേദനിപ്പിച്ച തേവം,
ഭാരം നിറഞ്ഞോര,
ക്രൂശു നിര്‍മിച്ചതെന്‍,
പാപങ്ങള്‍ തന്നെയല്ലോ.....

താപം കലര്‍നങ്ങേ,
പാദം പുണര്‍ന്നു ഞാന്‍,
കേഴുന്നു കനിയേണമെന്നില്‍.


8. എട്ടാം സ്ഥലം


ഓര്‍സ്ലെമിന്‍ പുത്രിമാരെ, നിങ്ങളി-
എന്നെ ഓര്‍ത്ത് എന്തിനെവം,
കരയുന്നു? നിങ്ങളെയും,സുതരെയും
ഓര്‍ത്ത്-ഓര്‍ത്തു  കേണുകൊള്‍വിന്‍ .

വേദന തിങ്ങുന്ന കാലം വരുന്നു,
കണ്ണീര്‍ അണിഞ്ഞ കാലം,
മലകളെ, ഞങ്ങളെ,
മൂടുവിന്‍  വേഗമെന്നു,
ആരവം കേള്‍ക്കും എങ്ങും.....

കരള്‍ നൊന്തു കരയുന്ന,
നാരി ഗണത്തിന്നു,
നാഥന്‍  സമാശ്വാസമേകി .



9. ഒന്‍പതാം സ്ഥലം 



കൈ കാലുകള്‍  കുഴഞ്ഞു,നാഥന്‍റെ
തിരുമെയ്‌ തളര്‍നുലഞ്ഞു,
കുരുശുമായ് മുന്നാമതും,പൂഴിയില്
വീഴുന്നു ദൈവ പുത്രന്‍.

മെഴുകുപോല്‍ എന്നുടെ,
ഹൃദയം  ഉരുകി,
കണ്ഠം വരണ്ടുണങ്ങി,
താണ്പോയ്‌  നാവ് എന്‍റെ,
ദേഹം നുറുങ്ങി,
മരണം പറനിറങ്ങി.....

വളരുന്നു ദുഃഖങ്ങള്‍ ,
തളരുന്നു പൂമേനി,
ഉരുകുന്നു  കരളിന്‍റെ ഉള്ളം.


10. പത്താം സ്ഥലം 


എത്തി വിലാപ യാത്ര,കാല്‍വരി
കുന്നിന്‍  മുകള്‍ പരപ്പില്‍,
നാഥന്‍റെ  വസ്ത്രമെല്ലാം,ശത്രുക്കള്‍
ഒന്നായ് ഉരിഞ്ഞു നീക്കി.

വൈരികള്‍ തിങ്ങിവരു-
എന്‍റെ  ചുറ്റിലും,
ഗോരമാമം ഗര്‍ജനങ്ങള്‍,
ഭാഗി ച്ചെടുത്ത് എന്‍റെ ,
വസ്ത്രങ്ങള്‍ എല്ലാം,
പാപികള്‍ വൈരികള്‍.....

നാഥാ വിശുദ്ധി തന്‍,
തൂവെള്ള വസ്ത്രങ്ങള്‍,
കനിവാര്‍ന്നു  ചാര്‍ത്തെണമെന്നെ.


11. പതിനൊന്നാം സ്ഥലം 


കുരിശില്‍ കിടത്തിടുന്നു,നാഥന്‍റെ
കൈകാല്‍ തറച്ചിടുന്നു ,
മര്‍ത്യനു രക്ഷനല്‍കാന്‍,എത്തിയ
ദിവ്യമാം കൈകാലുകള്‍ .

കനിവറ്റ വൈരികള്‍,
ചേര്‍ന്നു തുളച്ചെന്‍റെ ,
കൈകളും കാലുകളും,
പെരുകുന്നു വേദന,
ഉരുകുന്നു ചേദന,
നിലയെറ്റ  നീര്‍-കയം .....

മരണം പരത്തിയോ,
ഇരുളില്‍ കുടുങ്ങി ഞാന്‍,
ഭയമെന്നെ ഒന്നായ് വിഴുങ്ങി.


12. പന്ത്രണ്ടാം സ്ഥലം 


കുരിശില്‍ കിടന്നു ജീവന്‍, പിരിയുന്നു
ഭുവനേക നാഥന്‍ ഈശോ ,
സുര്യന്‍ മറഞ്ഞിരുണ്ട്, നാടെങ്ങും
അന്തകാരം നിറഞ്ഞു.

നാരികള്‍ക്ക്  ഉറങ്ങുവാന്‍-
അളയുണ്ട് പറവക്കു,
കൂടുണ്ട്‌ പാര്‍ക്കുവാന്‍,
നരപുത്രന്‍  ഊഴിയില്‍,
തല  ഒന്നു  ചായ്ക്കുവാന്‍,
ഇടമിലോരെടവും .....

പുല്‍കൂട്  തോട്ടങ്ങെ,
പുല്‍കുന്ന  ദാരിദ്ര്യം,
കുരിശോളം കൂട്ടായ് വന്നു  


13. പതിമൂന്നാം സ്ഥലം 


അരുമ  സുതന്‍റെ മേനി,മാതാവ്‌
മടിയില്‍ കിടത്തിടുന്നു,
അലയാഴിപോലെ  നാഥേ,നിന്‍ ദുഃഖം
അതിരു കാണാത്തതല്ലോ.

പെരുകുന്ന  സന്താപ മുനയേറ്റ ഹോ നിന്‍റെ,
ഹൃദയം പിളര്‍ന്നുവല്ലോ,
ആരാരുമില്ലതെ,
ആശ്വാസ എകുവാന്‍ ആകുല നായികേ.....

മുറ്റുന്ന ദുഃഖത്തില്‍,
ചുറ്റും തിരിഞ്ഞുഞാന്‍,
കിട്ടില്ലോര  ആശ്വാസം എങ്ങും.




14. പതിനാലാം സ്ഥലം 


നാഥന്‍റെ  ദിവ്യ  ദേഹം,വിധിപോലെ
സംസ്കരിചിടുന്നിതാ,
വിജയം വിരിഞ്ഞു പൊങ്ങും, ജീവന്‍റെ
ഉറവയാണാ കുടിരം.

മൂന്നുനാള്‍  മത്സ്യത്തിനുള്ളില്‍ ,
കഴിഞ്ഞൊരു,
യൌനാന്‍ പ്രവാചകന്‍  പോല്‍,
ക്ലേശങ്ങള്‍ എല്ലാം ,
പിന്നിട്ടു  നാഥന്‍,
മൂന്നാം ദിനം ഉയിര്‍ക്കും.....

പ്രഭയോട് ഉയര്‍ത്തങ്ങേ,
വരവെല്പിനെത്തിടാന്‍,
വരമേകണേ  ലോക നാഥാ.

സമാപന ഗാനം 


ലോകത്തില്‍  ആഞ്ഞു വീശി,സത്യമാം
നാകത്തിന്‍ ദിവ്യ കാന്തി,
സ്നേഹം  തിരഞ്ഞിറങ്ങി,പാവന
സ്നേഹ പ്രകാശ താരം.

നിന്ദിച്ചു മര്‍ത്യന്‍ ആ,
സ്നേഹ തിടംബിനെ,
നിര്‍ദയം ക്രുശില്‍ ഏറ്റി,
നന്ദി ഇല്ലാത്തവര്‍,
ചിന്ത ഇല്ലാത്തവര്‍,
നാഥാ പൊറുക്കേണമേ.....

നിന്‍  പീഡ  ഓര്‍ത്തോ -ഓര്‍ത്തു,
കണ്ണീര്‍  ഒഴുക്കുവാന്‍,
നല്‍കേണമേ നിന്‍ വരങ്ങള്‍.

ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേഷിച്ചു?

എന്‍റെ ദൈവമേ, എന്തുകൊണ്ടാണ് നീ എന്നെ കൈവിട്ടത്..? ജിവിതത്തില്‍ എപ്പോഴെങ്കിലും നമ്മള്‍ ചോദിച്ചു പോയിട്ടുണ്ടാകാം. എന്നാല്‍ എപ്പോഴെങ്കിലും ആ ചോദ്യം നമ്മോടു തന്നെ തിരിച്ചു ചോദിച്ചിട്ടുണ്ടോ? " എന്തുകൊണ്ടാണ് ഞാന്‍ ദൈവത്തെ കൈവിട്ടത്" എന്ന് ചിന്തിചിട്ടുണ്ടോ? ദൈവത്തില്‍ നിന്നും അകന്നു പോയവര്‍ക്ക് തിരിച്ചുവരുവനുള്ള അസരങ്ങളാണ് നോമ്പ് ദിനങ്ങള്‍. അടിയുറച്ച വിശ്വാസത്തോടെ ദൈവത്തോട് പ്രാര്‍ഥികേണ്ട ദിവസങ്ങള്‍ ...