മാര്‍ യൗസേപ്പ് പിതാവിനോടുള്ള ജപം

  ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപക്കല്‍ ഓടി വന്നു അങ്ങേ പരിശുദ്ധ ഭാര്യയോട്‌ സഹായം അപേക്ഷിച്ചതിന്‍റെ ശേഷം, അങ്ങേ മദ്ധ്യസ്ഥതയേയും ഞങ്ങള്‍ ഇപ്പോള്‍ മനോശരണത്തോടുകൂടി യാചിക്കുന്നു. ദൈവ ജനനിയായ അമലോത്ഭവ കന്യകയോട്‌ അങ്ങയെ ഒന്നിപ്പിച്ച ദിവ്യ സ്നേഹത്തെക്കുറിച്ച്, ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത പൈതൃകമായ സ്നേഹത്തെകുറിച്ചും, ഈശോമിശിഹാ തന്‍റെ തിരുരക്തത്താല്‍ നേടിയ അവകാശത്തിന്മേല്‍ കൃപയോടെ നോക്കണമെന്നും, അങ്ങേ ശക്തിയാലും മഹാത്വോത്താലും ഞങ്ങളുടെ ആവശ്യങ്ങളില്‍ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. തിരുക്കുടുംബത്തിന്‍റെ എത്രയും വിവേകമുള്ള സംരക്ഷകനെ! ഈശോമിശിഹായുടെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുള്ള പിതാവേ!


  അബദ്ധത്തിന്‍റെയും വഷളത്വത്തിന്‍റെയും കറകളൊക്കെയില്‍നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലക, അന്ധകാര ശക്തികളോട് ഞങ്ങള്‍ ചെയ്യുന്ന യുദ്ധത്തില്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഞങ്ങളെ കൃപയോടെ സഹായിക്കേണമേ.

  അങ്ങ് ഒരിക്കല്‍ ഉണ്ണീശോയെ മരണകരമായ അപകടത്തില്‍നിന്നും രക്ഷിച്ചതുപോലെ ഇപ്പോള്‍ ദൈവത്തിന്‍റെ തിരുസഭയെ ശത്രുവിന്‍റെ കെണിയില്‍ നിന്നും എല്ലാ ആപത്തുകളില്‍ നിന്നും കാത്തുകൊള്ളണമേ.
ഞങ്ങള്‍ അങ്ങേ മാതൃക അനുസരിച്ച്, അങ്ങേ സഹായത്താല്‍ ബലം പ്രാപിച്ച്, പുണ്യജീവിതം കഴിപ്പാനും നല്ല മരണം ലഭിച്ചു സ്വര്‍ഗ്ഗത്തില്‍ നിത്യഭാഗ്യം പ്രാപിപ്പനും തക്കവണ്ണം, അങ്ങേ മദ്ധ്യേസ്ഥതയാല്‍ ഞങ്ങളെ എല്ലാവരെയും എല്ലായിപ്പോഴും കാത്തുകൊള്ളേണമേ. ആമ്മേന്‍...... 




Snehadhaara

എത്രയും ദയയുള്ള മാതാവേ!


എത്രയും ദയയുള്ള മാതാവേ! അങ്ങേ സങ്കേതത്തില്‍ ഓടിവന്നു, അങ്ങേ സഹായം തേടി, അങ്ങേ മാധ്യസ്ഥം അപേക്ഷിച്ചവരില്‍ ഒരുവനെ  എങ്കിലും അങ്ങ് ഉപേക്ഷിച്ചതായി കേട്ടിട്ടില്ല, എന്ന് അങ്ങ് ഓര്‍ക്കെണമേ . 
കന്യകകളുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു, അങ്ങേ തൃപ്പാദത്തിങ്കല്‍ ഞാന്‍ അണയുന്നു.

നെടുവീര്‍പ്പിട്ടു വിലപിച്ചു കണ്ണുനീര്‍ ചിന്തി, പാപിയായ ഞാന്‍ അങ്ങേ ദയാധിക്യത്തെ കാത്തുകൊണ്ട്, അങ്ങേ സന്നിധിയില്‍ നില്‍കുന്നു. അവതരിച്ച വചനത്തിന്‍റെ മാതാവേ, എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ, ദയാ പൂര്‍വ്വം കേട്ടരുളേണമേ. അമേന്‍.

ദൈവ മാതാവിന്‍റെ ലുത്തിനിയ (Litany of the Blessed Virgin Mary)

§                     കര്‍ത്താവേ  അനുഗ്രഹിക്കണമേ  / കര്‍ത്താവേ  അനുഗ്രഹിക്കണമേ
§                     മിശിഹായെ  അനുഗ്രഹിക്കണമേ / മിശിഹായെ  അനുഗ്രഹിക്കണമേ
§                     കര്‍ത്താവേ  അനുഗ്രഹിക്കണമേ  / കര്‍ത്താവേ  അനുഗ്രഹിക്കണമേ
§                     മിശിഹായെ  ഞങ്ങളുടെ പ്രാര്‍ത്ഥന  കേള്‍കേണമേ  / മിശിഹായെ  ഞങ്ങളുടെ  പ്രാര്‍ത്ഥന കേള്‍കേണമേ
  •                മിശിഹായെ  ഞങ്ങളുടെ  പ്രാര്‍ത്ഥന കൈകോള്ളണമേ / മിശിഹായെ  ഞങ്ങളുടെ  പ്രാര്‍ത്ഥന കൈകോള്ളണമേ
§                     സ്വര്‍ഗ്ഗസ്ഥനായ  പിതാവായ  ദൈവമേ / ഞങ്ങളെ  അനുഗ്രഹിക്കണമേ 
§                     ഭൂലോക  രക്ഷകനായ പുത്രനായ ദൈവമേ /ഞങ്ങളെ  അനുഗ്രഹിക്കണമേ 
§                     പര്ശുദ്ധാത്മാവായ ദൈവമേ  / ഞങ്ങളെ  അനുഗ്രഹിക്കണമേ
§                     ഏകദൈവമായ പരിശുദ്ധ ത്രിത്വമേ  / ഞങ്ങളെ  അനുഗ്രഹിക്കണമേ 

§                     പരിശുദ്ധ മറിയമേ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     തമ്പുരാന്‍റെ പുണ്ണ്യ ജനനീ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     കന്യകകള്‍ക്ക്  മകുടമായ നിര്‍മ്മല കന്യകേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     മിശിഹായുടെ മാതാവേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ദൈവ വര  പ്രസാദത്തിന്റെ  മാതാവേ / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     അത്യന്ത വിരക്തിയുള്ള മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     കറയറ്റ  കന്യകയായിരിക്കുന്ന മാതാവേ/ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     കന്യാവൃതത്തിനു ഭംഗം വരാത്ത മാതാവേ/ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     സ്നേഹത്തിനു പാത്രമായിരിക്കുന്ന മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     അത്ഭുതത്തിന് വിഷയമായിരിക്കുന്ന മാതാവേ/ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     സല്‍ബുദ്ധിയുടെ മാതാവേ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     സൃഷ്ടാവിന്‍റെ മാതാവേ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     രക്ഷകന്‍റെ മാതാവേ   /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     വിവേക ഐശ്വര്യമുള്ള കന്യകേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     വണക്കത്തിനു ഏറ്റം  യോഗ്യയായ കന്യകേ   /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     സ്തുതിക്കു യോഗ്യയായ കന്യകേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     വല്ലഭമുള്ള കന്യകേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     കനിവുള്ള കന്യകേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     വിശ്വസ്തയായിരിക്കുന്ന കന്യകേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     നീതിയുടെ ദര്‍പ്പണമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ബോധ ജ്ഞാനത്തിന്‍റെ  സിംഹാസനമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ഞങ്ങളുടെ തെളിവിന്‍റെ കാരണമേ   /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ആത്മന്ജാന പൂരിത പാത്രമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ബഹുമാനത്തിന്‍റെ പത്രമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     അത്ഭുതകരമായ ഭക്തിയുടെ പാത്രമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ദൈവ രഹസ്യം നിറഞ്ഞിരിക്കുന്ന റോസാപുഷ്പമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ദാവീദിന്‍റെ കോട്ടയെ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     നിര്‍മ്മല ദന്തം കൊണ്ടുള്ള കോട്ടയെ /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     സ്വര്‍ണ്ണാലയമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     വാഗ്ദാനത്തിന്റെ പെട്ടകമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ആകാശ മോക്ഷത്തിന്‍റെ വാതിലെ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ഉഷകാലത്തിന്‍റെ  നക്ഷത്രമേ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     രോഗികളുടെ ആരോഗ്യമേ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     പാപികളുടെ സങ്കേതമേ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     വ്യാകുലന്‍മാരുടെ  ആശ്വാസമേ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ക്രിസ്ത്യാനികളുടെ  സഹായമേ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     മാലാഖമാരുടെ രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ബാവാന്‍മാരുടെ രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ദീര്‍ഖ ദര്‍ശികളുടെ  രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     ശ്ലീഹന്‍മാരുടെ രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     വേദ  സാക്ഷികളുടെ രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     വന്ദകന്‍മാരുടെ രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     കന്യകകളുടെ രാജ്ഞീ  /ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     സകല പുണ്യവാന്‍മാരുടെയും രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     അമലോത്ഭാവയായിരിക്കുന്ന  രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     സ്വാര്‍ഗാരോപിതയായ രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     പരിശുദ്ധ ജപമാലയുടെ രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     കാര്‍മ്മല സഭയുടെ അലങ്കാരമായിരിക്കുന്ന രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ
§                     സമാധാനത്തിന്‍റെ രാജ്ഞീ  / ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ 

§                     ഭൂലോക പാപങ്ങളെ  നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി – കര്‍ത്താവേ, ഞങ്ങള്ളുടെ  പാപങ്ങള്‍  ക്ഷമിക്കേണമേ 
§                     ഭൂലോക പാപങ്ങളെ  നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി– കര്‍ത്താവേ, ഞങ്ങളുടെ  പ്രാര്‍ത്ഥന  കേള്‍ക്കേണമേ 
§                    ഭൂലോക പാപങ്ങളെ  നീക്കുന്ന ദൈവ ചെമ്മരിയാട്ടിങ്കുട്ടി  – കര്‍ത്താവേ, ഞങ്ങളെ  അനുഗ്രഹിക്കേണമേ 

സര്‍വേശ്വരന്‍റെ  പുണ്യ പൂര്‍ണയായ മാതാവേ! ഇതാ, ഞങ്ങള്‍ നിന്നില്‍ അഭയം തേടുന്നു . ഞങ്ങളുടെ ആവശ്യ നേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ . ഭാഗ്യവതിയും അനുഗ്രഹീതയുമായ  കന്യകാ  മാതാവേ, സകല  ആപത്തുകളില്‍ നിന്നും  എപ്പോഴും  ഞങ്ങളെ  കാത്തുകൊള്ളേണമേ. അമ്മേന്‍.

ഈശോ  മിശിഹായുടെ  വാഗ്ദാനങ്ങള്‍ക്  ഞങ്ങള്‍  യോഗ്യരാകുവാന്‍,
സര്‍വേശ്വരന്‍റെ  പരുശുദ്ധ  ദൈവ  മാതാവേ, ഞങ്ങള്‍കുവേണ്ടി അപേക്ഷിക്കേണമേ.