സ്നേഹം നിറഞ്ഞ ഉണ്ണീശോയെ, ഇന്നേ ദിവസം ഞങ്ങളുടെ സംരക്ഷകനും മാതൃകയുമായി
അങ്ങയെ ഞങ്ങള്‍തിരഞ്ഞെടുക്കുന്നു. അങ്ങേ സഹായത്താല്‍ഞങ്ങള്‍ശന്തിയിലും എളിമയിലും അനുസരണത്തിലും
ഭക്തിയിലും പ്രസാദവരത്തിലും വിജ്ഞാനത്തിലും നാള്‍ക്കുനാള്‍വളര്‍ന്നു വരുവാന്‍പരിശ്രമിക്കുന്നതാണ്.
ഞങ്ങളോടുള്ള അങ്ങേ അതിരറ്റ സ്നേഹത്തിന് ഞങ്ങള്‍നന്ദിപറയുന്നു.
അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞങ്ങളുടെ രാജ്യത്തെ
പാവപ്പെട്ടവരും പരിത്യക്തരുമായ ശിശുക്കളെ തിരുബാലസഖ്യം വഴി ആവുന്നത്ര സഹായിക്കാന്‍ഞങ്ങള്‍ആഗ്രഹിക്കുന്നു.
പ്രിയ ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമേ. പാവപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി
ഞങ്ങള്‍അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും പരിത്യാഗ
പ്രവര്‍ത്തികളും അങ്ങ് സ്വീകരിക്കണമെ. അങ്ങേ വിശ്വസ്ത സ്നേഹിതരും പ്രേഷിതരുമായി ആജീവനാന്തം
നിലനില്‍ക്കാന്‍ഞങ്ങളെ സഹായിക്കണമേ.
പരിശുദ്ധ കന്യകാമറിയമേ, അങ്ങ് എപ്പോഴും ഞങ്ങള്‍ക്ക് അമ്മയായിരിക്കേണമേ.
ഞങ്ങള്‍ക്ക് വേണ്ടിയും പരിത്യക്തരായ പാവപ്പെട്ട ശിശുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ