സായാഹ്ന പ്രാര്‍ത്ഥന

കര്‍ത്താവേ, ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, വേഗം വരേണമേ! ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുമ്പോള്‍ എന്‍റെ പ്രാര്‍ത്ഥനയ്ക്ക് ചെവിതരേണമേ! എന്‍റെ പ്രാര്‍ത്ഥന അങ്ങയുടെ സന്നിധിയില്‍ ധൂപാര്‍ച്ചനയായും ഞാന്‍  കൈകള്‍ ഉയര്‍ത്തുന്നത് സായാഹ്ന ബലിയും സ്വീകരിക്കണമേ! കര്‍ത്താവേ എന്‍റെ നാവിനു കടിഞ്ഞാണ്‍ ഇടേണമേ! എന്‍റെ അധരകവാടത്തിനു കാവല്‍ ഏര്‍പ്പെടുത്തേണമേ! എന്‍റെ ഹൃദയം തിന്മയിലേക്ക് ചയാന്‍ സമ്മതിക്കരുതേ! അക്രമികലോട്‌    ചേര്‍ന്ന് ദുഷ്കര്‍മ്മങ്ങളില്‍  മുഴുകാന്‍ എനിക്ക് ഇടയാക്കരുതെ! അവരുടെ ഇഷ്ടവിഭവങ്ങള്‍ രുചിക്കാന്‍ എനിക്ക് ഇടവരുത്തരുതേ! എന്‍റെ നന്മയ്ക്കുവേണ്ടി നീതിമാന്‍ എന്നെ പ്രഹരിക്കുകയോ ശാസിക്കുകയോ ചെയ്യട്ടെ! എന്നാല്‍ ദുക്ഷ്ടരുടെ തൈലം എന്‍റെ ശിരസിനെ അഭിഷേകം ചെയ്യാന്‍ ഇടയാകാതിരിക്കട്ടെ! എന്‍റെ പ്രാര്‍ത്ഥന എപ്പോഴും അവരുടെ ദുഷ് പ്രവര്‍ത്തികള്‍ക്ക് എതിരാണ്. അവരുടെ നായധിപന്മാര്‍ പാറയില്‍നിന്നും തള്ളിവിഴ്തപ്പെടും; അപ്പോള്‍ എന്‍റെ വാക്ക് എത്ര സൗമെമായിരുന്നു  എന്ന്  അവര്‍അറിയും. വിറകു കീറി ഇട്ടിരിക്കുന്നത്പോലെ   അവരുടെ അസ്ഥികള്‍ പാതാള വാതില്‍ക്കല്‍ ചിതറികിടക്കുന്നു, ദൈവമായ കര്‍ത്താവേ എന്‍റെ ദ്രിഷ്ടികള്‍ അങ്ങയുടെ നേരെതിരിഞ്ഞിരിക്കുന്നു: അങ്ങില്‍ ഞാന്‍ അഭയം തേടുന്നു എന്നെ നിരാധാരനായി  ഉപേക്ഷിക്കരുതേ; അവര്‍ എനിക്ക് ഒരുക്കിയ കെണികളില്‍  നിന്നും ദുഷ്കര്‍മികള്‍  വിരിച്ചവലകളില്‍ നിന്നും എന്നെ കാത്തുകൊള്ളേണമേ! ദുഷ്ടര്‍ ഒന്നടങ്കം അവരുടെ വലകളില്‍ കുടുങ്ങട്ടെ എന്നാല്‍, ഞാന്‍ രക്ഷപെടട്ടെ!                      






RioRio