കര്‍ത്താവേ കരുണ ഉണ്ടാകേണമേ, ഞങ്ങളുടെമേല്‍ കരുണതോന്നണമേ. ഞങ്ങളെ ശിക്ഷിക്കരുതേ, ഞങ്ങളുടെ പാപങ്ങളും പാപ സാഹചര്യങ്ങളും ഞങ്ങളില്‍ നിന്നും നീക്കേണമേ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളും സഹോദരങ്ങളും പൂര്‍വികരും വഴി വന്നുപോയ അപരാധങ്ങള്‍ ക്ഷമിക്കേണമേ. ഞങ്ങളെ അങ്ങയുടെ അമുല്യമായ വിശുദ്ധ രക്തമൊഴിച്ചു കഴുകി അങ്ങേ സ്വന്തമായി സ്വീകരിച്ചു അങ്ങേ അരൂപിയാല്‍ നിറക്കേണമേ.