കുരിശിന്‍റെ വഴി (Stations of the Cross)



പ്രാരംഭ  ഗാനം 


കുരിശില്‍ മരിച്ചവനെ,  കുരിശാലെ
വിജയം  വരിച്ചവനെ,
മിഴിനീര്‍ ഒഴുകി  അങ്ങേ,കുരിശിന്‍റെ
വഴിയെ  വരുന്നു  ഞങ്ങള്‍.

ലോകൈയക നാഥാ  നിന്‍,
ശിഷ്യെനായ്  തിരുവാന്‍,
ആശിപോന്‍ എന്നും എന്നും,
കുരുശു വഹിച്ചു നിന്‍,
കാല്‍പാട് പിന്‍ചൊല്ലാന്‍ ,
കല്പിച്ച നായക...

നിന്‍ ദിവ്യ  രക്തത്താല്‍-
എന്‍  പാപ മാലിന്യം,
കഴുകേണമേ  ലോക  നാഥാ.


1. ഒന്നാം  സ്ഥലം 


മരണത്തിനായി  വിധിച്ചു ,കറയറ്റ
ദൈവത്തിന്‍  കുഞ്ഞാടിനെ,
അപരാധിയായ് വിധിച്ചു,കല്മഷം
കലരാത്ത കര്‍ത്താവിനെ.

അറിയാത്ത കുറ്റങ്ങള്‍,
നിരയായി ചുമത്തി,
പരിശുദ്ധനായ നിന്നില്‍,
കൈവല്യ  താഥാ നിന്‍,
കാരുണ്യം  കൈ കൊണ്ടൊര്‍ ,
കദനത്തിലാഴ്ത്തി  നിന്നെ....

അവസാന  വിധിയില്‍  നീ-
അലിവാര്‍ന്നു നങ്ങള്‍കായ്‌,
അരുളേണമേ  നാക ഭാഗ്യം.


2. രണ്ടാം  സ്ഥലം 


കുരിശു  ചുമന്നിടുന്നു ,ലോകത്തിന്‍
വിനകള്‍  ചുമന്നിടുന്നു,
നീങ്ങുന്നു ദിവ്യ നാഥന്‍, നിന്ദനം
നിറയും  നിരത്തിലൂടെ.

എന്‍  ജനമേ  ചൊല്‍ക,
ഞാന്‍ എന്ത്  ചെയ്തു,
കുരുശെന്‍റെ  തോളിലെറ്റാന്‍?
പൂ -തേന്‍  തുളുമ്പുന്ന,
നാട്ടില്‍  ഞാന്‍  നിങ്ങളെ ,
ആശയോടാനയിച്ചു.....

എന്തേയിതം നിങ്ങള്‍ -
എല്ലാം  മറനെന്‍റെ ,
ആത്മാവിനാതങ്ക മേറ്റി.


3. മൂന്നാം  സ്ഥലം


കുരിശിന്‍  കനത്ത  ഭാരം ,താങ്ങുവാന്‍
കഴിയാതെ  ലോക  നാഥന്‍,
പാദങ്ങള്‍ പതറിവീണു ,കല്ലുകള്‍
നിറയും  പെരു
വഴിയില്‍.

തൃപാദം  കല്ലിന്മ്മേല്‍ ,
തട്ടി മുറിഞ്ഞു ,
ചെന്നിണം  വാര്‍ന്നൊഴുകി ,
മാനവരില്ല,
വാനവര്‍ ഇല്ല ,
താങ്ങി തുണച്ചീടുവാന്‍.....

അനുതാപമുറുന്ന -
ചുടു കണ്ണു-നീര്‍  തുകി,
അണയുന്നു മുന്നില്‍  ഞങ്ങള്‍.


4. നാലാം  സ്ഥലം 


വഴിയില്‍  കരഞ്ഞുവന്നോരമ്മയെ ,
തനയന്‍  തിരിഞ്ഞു നോക്കി ,
സ്വര്‍ഗിയ  കാന്തി ചിന്തും,മിഴികളില്‍
കൂരമ്പു താണിറങ്ങി.

ആരോട്  നിന്നെ  ഞാന്‍  സാമ്യപെടുത്തും,
കദന പെരും കടലേ,
ആരറിഞ്ഞാഴാത്തി-
ലലതല്ലി നില്കുന്ന,
നിന്‍  മനോവേദന .....

നിന്‍  കണ്ണുനീരാല്‍ ,
കഴുകേണമെന്നില്‍ ,
പതിയുന്ന  മാലിന്യേമെല്ലാം .



5. അഞ്ചാം സ്ഥലം


കുരിശു ചുമന്നു നീങ്ങും,നാഥനെ
ശിമയോന്‍ തുണച്ചിടുന്നു,
നാഥാ നിന്‍ കുരിശു താങ്ങാന്‍,കൈവന്ന
ഭാഗ്യമേ  ഭാഗ്യം.....

നിന്‍ കുരിശെത്രയോ ,
ലോലം നിന്‍  നുക,
മാനന്ദ ദായകം,
അഴലില്‍ വീണുഴലുന്നോര്‍-
കവലംബ മേകുന്ന,
കുരിശെ നമിച്ചിടുന്നു.....

സുരലോക നാഥാ നിന്‍,
കുരിശൊന്നു താങ്ങുവാന്‍,
തരണേ വരങ്ങള്‍ നിരന്തം .


6. ആറാം  സ്ഥലം 


വാടി തളര്‍ന്നു മുഖം,നാഥന്‍റെ
കണ്ണുകള്‍ താണ് മങ്ങി ,
വേരോണികാ മിഴിനീര്‍,തുകിയ
ദിവ്യനാനം തുടച്ചു.

മാലാഖമാര്‍ ക്കെല്ലാം ,
ആനന്ദ മേകുന്ന,
മാനത്തെ  പൂ-നിലാവേ,
താബോര്‍ മാമല,
മേലെ  നിന്‍ മുഖം,
സൂര്യനെ പോലെ മിന്നി.....

ഇന്നാ  മുഖത്തിന്‍റെ,
ലാവണ്യ ഒന്നാകെ,
മങ്ങി ദുഃഖത്തില്‍ മുങ്ങി .



7. എഴാം സ്ഥലം 


ഉച്ച വെയിലില്‍ പൊരിഞ്ഞു,ദുസ്സഹ
മര്‍ദ്ദനത്താല്‍ വലഞ്ഞു,
ദേഹം തളര്‍ന്നു താന്നു,രക്ഷകന്‍
വീണ്ടും നിലത്തു വീണു.

ലോക പാപങ്ങളാല്‍-
അങ്ങയെ വീഴിച്ചു,
വേദനിപ്പിച്ച തേവം,
ഭാരം നിറഞ്ഞോര,
ക്രൂശു നിര്‍മിച്ചതെന്‍,
പാപങ്ങള്‍ തന്നെയല്ലോ.....

താപം കലര്‍നങ്ങേ,
പാദം പുണര്‍ന്നു ഞാന്‍,
കേഴുന്നു കനിയേണമെന്നില്‍.


8. എട്ടാം സ്ഥലം


ഓര്‍സ്ലെമിന്‍ പുത്രിമാരെ, നിങ്ങളി-
എന്നെ ഓര്‍ത്ത് എന്തിനെവം,
കരയുന്നു? നിങ്ങളെയും,സുതരെയും
ഓര്‍ത്ത്-ഓര്‍ത്തു  കേണുകൊള്‍വിന്‍ .

വേദന തിങ്ങുന്ന കാലം വരുന്നു,
കണ്ണീര്‍ അണിഞ്ഞ കാലം,
മലകളെ, ഞങ്ങളെ,
മൂടുവിന്‍  വേഗമെന്നു,
ആരവം കേള്‍ക്കും എങ്ങും.....

കരള്‍ നൊന്തു കരയുന്ന,
നാരി ഗണത്തിന്നു,
നാഥന്‍  സമാശ്വാസമേകി .



9. ഒന്‍പതാം സ്ഥലം 



കൈ കാലുകള്‍  കുഴഞ്ഞു,നാഥന്‍റെ
തിരുമെയ്‌ തളര്‍നുലഞ്ഞു,
കുരുശുമായ് മുന്നാമതും,പൂഴിയില്
വീഴുന്നു ദൈവ പുത്രന്‍.

മെഴുകുപോല്‍ എന്നുടെ,
ഹൃദയം  ഉരുകി,
കണ്ഠം വരണ്ടുണങ്ങി,
താണ്പോയ്‌  നാവ് എന്‍റെ,
ദേഹം നുറുങ്ങി,
മരണം പറനിറങ്ങി.....

വളരുന്നു ദുഃഖങ്ങള്‍ ,
തളരുന്നു പൂമേനി,
ഉരുകുന്നു  കരളിന്‍റെ ഉള്ളം.


10. പത്താം സ്ഥലം 


എത്തി വിലാപ യാത്ര,കാല്‍വരി
കുന്നിന്‍  മുകള്‍ പരപ്പില്‍,
നാഥന്‍റെ  വസ്ത്രമെല്ലാം,ശത്രുക്കള്‍
ഒന്നായ് ഉരിഞ്ഞു നീക്കി.

വൈരികള്‍ തിങ്ങിവരു-
എന്‍റെ  ചുറ്റിലും,
ഗോരമാമം ഗര്‍ജനങ്ങള്‍,
ഭാഗി ച്ചെടുത്ത് എന്‍റെ ,
വസ്ത്രങ്ങള്‍ എല്ലാം,
പാപികള്‍ വൈരികള്‍.....

നാഥാ വിശുദ്ധി തന്‍,
തൂവെള്ള വസ്ത്രങ്ങള്‍,
കനിവാര്‍ന്നു  ചാര്‍ത്തെണമെന്നെ.


11. പതിനൊന്നാം സ്ഥലം 


കുരിശില്‍ കിടത്തിടുന്നു,നാഥന്‍റെ
കൈകാല്‍ തറച്ചിടുന്നു ,
മര്‍ത്യനു രക്ഷനല്‍കാന്‍,എത്തിയ
ദിവ്യമാം കൈകാലുകള്‍ .

കനിവറ്റ വൈരികള്‍,
ചേര്‍ന്നു തുളച്ചെന്‍റെ ,
കൈകളും കാലുകളും,
പെരുകുന്നു വേദന,
ഉരുകുന്നു ചേദന,
നിലയെറ്റ  നീര്‍-കയം .....

മരണം പരത്തിയോ,
ഇരുളില്‍ കുടുങ്ങി ഞാന്‍,
ഭയമെന്നെ ഒന്നായ് വിഴുങ്ങി.


12. പന്ത്രണ്ടാം സ്ഥലം 


കുരിശില്‍ കിടന്നു ജീവന്‍, പിരിയുന്നു
ഭുവനേക നാഥന്‍ ഈശോ ,
സുര്യന്‍ മറഞ്ഞിരുണ്ട്, നാടെങ്ങും
അന്തകാരം നിറഞ്ഞു.

നാരികള്‍ക്ക്  ഉറങ്ങുവാന്‍-
അളയുണ്ട് പറവക്കു,
കൂടുണ്ട്‌ പാര്‍ക്കുവാന്‍,
നരപുത്രന്‍  ഊഴിയില്‍,
തല  ഒന്നു  ചായ്ക്കുവാന്‍,
ഇടമിലോരെടവും .....

പുല്‍കൂട്  തോട്ടങ്ങെ,
പുല്‍കുന്ന  ദാരിദ്ര്യം,
കുരിശോളം കൂട്ടായ് വന്നു  


13. പതിമൂന്നാം സ്ഥലം 


അരുമ  സുതന്‍റെ മേനി,മാതാവ്‌
മടിയില്‍ കിടത്തിടുന്നു,
അലയാഴിപോലെ  നാഥേ,നിന്‍ ദുഃഖം
അതിരു കാണാത്തതല്ലോ.

പെരുകുന്ന  സന്താപ മുനയേറ്റ ഹോ നിന്‍റെ,
ഹൃദയം പിളര്‍ന്നുവല്ലോ,
ആരാരുമില്ലതെ,
ആശ്വാസ എകുവാന്‍ ആകുല നായികേ.....

മുറ്റുന്ന ദുഃഖത്തില്‍,
ചുറ്റും തിരിഞ്ഞുഞാന്‍,
കിട്ടില്ലോര  ആശ്വാസം എങ്ങും.




14. പതിനാലാം സ്ഥലം 


നാഥന്‍റെ  ദിവ്യ  ദേഹം,വിധിപോലെ
സംസ്കരിചിടുന്നിതാ,
വിജയം വിരിഞ്ഞു പൊങ്ങും, ജീവന്‍റെ
ഉറവയാണാ കുടിരം.

മൂന്നുനാള്‍  മത്സ്യത്തിനുള്ളില്‍ ,
കഴിഞ്ഞൊരു,
യൌനാന്‍ പ്രവാചകന്‍  പോല്‍,
ക്ലേശങ്ങള്‍ എല്ലാം ,
പിന്നിട്ടു  നാഥന്‍,
മൂന്നാം ദിനം ഉയിര്‍ക്കും.....

പ്രഭയോട് ഉയര്‍ത്തങ്ങേ,
വരവെല്പിനെത്തിടാന്‍,
വരമേകണേ  ലോക നാഥാ.

സമാപന ഗാനം 


ലോകത്തില്‍  ആഞ്ഞു വീശി,സത്യമാം
നാകത്തിന്‍ ദിവ്യ കാന്തി,
സ്നേഹം  തിരഞ്ഞിറങ്ങി,പാവന
സ്നേഹ പ്രകാശ താരം.

നിന്ദിച്ചു മര്‍ത്യന്‍ ആ,
സ്നേഹ തിടംബിനെ,
നിര്‍ദയം ക്രുശില്‍ ഏറ്റി,
നന്ദി ഇല്ലാത്തവര്‍,
ചിന്ത ഇല്ലാത്തവര്‍,
നാഥാ പൊറുക്കേണമേ.....

നിന്‍  പീഡ  ഓര്‍ത്തോ -ഓര്‍ത്തു,
കണ്ണീര്‍  ഒഴുക്കുവാന്‍,
നല്‍കേണമേ നിന്‍ വരങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ