പ്രഭാത പ്രാര്‍ത്ഥന

കര്‍ത്താവേ, എന്‍റെ പ്രാര്‍ത്ഥന ചെവികൊള്ളണമേ! എന്‍റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കേണമേ! എന്‍റെ രാജാവേ എന്‍റെ ദൈവമേ എന്‍റെ നിലവിളിയുടെ സ്വരം ശ്രവിക്കേണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. കര്‍ത്താവേ പ്രഭാതത്തില്‍ അങ്ങ് എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; പ്രഭാത ബലി ഒരുക്കി ഞാന്‍ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. അങ്ങ് ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്മ അങ്ങയോടോത്ത്‌ വസിക്കുകയില്ല. അഹങ്കാരികള്‍ അങ്ങയുടെകണ്‍മുന്നില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങ് വെറുക്കുന്നു. വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു. എന്നാല്‍ അവിടുത്തെ കരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വ്വം ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനുനേരെ പ്രണമിക്കും; കര്‍ത്താവേ എന്‍റെ ശത്രുക്കള്‍ നിമിത്തം എന്നെ അങ്ങയുടെ നീതിമാര്‍ഗ്ഗത്തിലൂടെ നയിക്കണമേ! എന്‍റെ മുന്നില്‍ അങ്ങയുടെ പാത സുഗമമാക്കണമേ! അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ടതുറന്ന ശവകുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു. ദൈവമേ, അവര്‍ക്ക് കുറ്റത്തിനോത്ത ശിക്ഷനല്‍കേണമേ! തങ്ങളുടെ കൌശലങ്ങളില്‍ത്തന്നെ അവര്‍ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താല്‍ അവരെ തള്ളി കളയണമേ! അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു. അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവര്‍ എന്നും അനന്തഭരിതരായി സംഗീതം ആലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ! കര്‍ത്താവെ നീതിമാന്‍മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ കാരുണ്യംകൊണ്ട് അവിടുന്ന് അവരെ മറയ്ക്കുന്നു.

1 അഭിപ്രായം: