മാലാഖ കണ്ട ശൂന്യമായ ചാക്ക്




ലോകത്തില്‍ മനുഷ്യര്‍ അനുഭവിക്കുന്ന നാനാവിധ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഒരിക്കല്‍ ഈശ്വരന്‍ ഒരു മാലാഖയെ ചുമതലപ്പെടുത്തി. മനുഷ്യരുടെ പ്രശ്നങള്‍ക്ക്പരിഹാരം ഉണ്ടാക്കണമെന്ന ദൌത്യവും മാലഖയ്കുണ്ടായിരുന്നു. അങ്ങനെ മാലാഖ ഭൂമിയിലെത്തി. ഭൂരിപക്ഷം ആളുകളും എടുക്കുവാന്‍ പറ്റാത്ത വലിയ ചാക്കുകെട്ടുകളും ചുമന്നു വിഷമിക്കുന്ന കാഴ്ചയാണ്‌ മാലാഖ യാത്രയ്ക്കിടയില്‍ കണ്ടുപിടിച്ചത്. എങ്ങനെ ആയാല്‍ എങ്ങിനെ ജീവിതം മുന്നോട്ടുപോകും, മാലാഖ ആശ്ച്ചര്യെപെട്ടു ചാക്കുകെട്ടുകളുമായി പലരും ലക്ഷ്യത്തില്‍എത്താനാവാതെ വഴിയില്‍ തളര്‍ന്നുവീണുകിടക്കുന്ന കാഴ്ചയും മാലാഖയുടെ ശ്രദ്ധയില്‍പെട്ടു.




എന്തൊക്കയോ വലിയപ്രശ്നങ്ങള്‍ മനുഷ്യനെ അലട്ടുന്നുണ്ടെന്ന് മാലാഖയ്ക്ക് ബോധ്യമായി, മാലാഖ ഒന്നു തീര്‍ച്ചയാക്കി, ആളുകളുടെ ഭാരമെല്ലാം ഇറക്കിവച്ചു സന്തോഷഭരിതരായി ജീവിക്കാന്‍ ഇവരെ സഹായിക്കണം. അങ്ങനെ ഒരു ചാക്കുംപേറി വളരെ വിഷമിച്ചു നടന്നുപോകുന്ന ഒരാളുടെ സമീപത്തെയ്ക്കു കടന്നു ചെല്ലാന്‍ മാലാഖ തീരുമനിചു. അടുത്തെത്തുന്നതിനു മുന്‍പേ അയാള്‍ ചാക്കിന്റെ ഭാരം മൂലം അടുത്തുകണ്ട മരച്ചുവട്ടിലേക്ക് മറിഞ്ഞുവിന്നിരുന്നു. മാലാഖ അടുത്തുചെന്നു മനുഷ്യനോടു സംസാരിക്കാന്‍ തുടങ്ങി. "താങ്കള്‍ എന്താണ് ചാക്കില്‍ ചുമന്നു കൊണ്ട് പോകുന്നത്?" അയാള്‍ വേദനയോടെ മാലാഖയെ നോക്കി, എന്നിട്ട് പറഞ്ഞു "ഇത് മുഴുവന്‍ എന്‍റെ ദുഖങ്ങളും ഉള്‍ക്കണ്ടകളും ആണ് ". ആശ്ചര്യെപെട്ടുപ്പോയ മാലാഖ ചാക്കൊന്നു തുറന്നു കാണിക്കാന്‍ ആവശ്യപ്പെട്ടു. നിര്‍ബന്ധത്തിനു വഴങ്ങി ചാക്കിന്റെ കെട്ടഴിക്കാന്‍ അയാള്‍ സമ്മതിച്ചു.




ചാക്ക് തുറന്ന മനുഷ്യന് അതില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. ചാക്ക് തികച്ചും ശൂന്യം. എത്രയും നാള്‍ സത്യമെന്നു കരുതി നടന്ന ദുഃഖങ്ങളും മറ്റും ഭാവനമാത്രമായിരുന്നു എന്നറിഞ്ഞ മനുഷ്യന്‍ അമ്പരന്നുപോയി. അയാള്‍ തിടുക്കത്തില്‍ മാലാഖയോട് പറയുവാന്‍ തുടങ്ങി. "നോക്കു, സത്യമായും ചാക്കില്‍ എന്‍റെ രണ്ടു തരത്തിലുള്ള ദുഃഖങ്ങള്‍ നിറച്ചും ഉണ്ടായിരുന്നു. ഒന്ന് കഴിഞ്ഞകാല ദുഃഖങ്ങളും. രണ്ടു വരാനിരിക്കുന്ന ദുഖങ്ങളെ കുറിച്ചുള്ള ആവലാതിയും. പക്ഷെ എനിക്കറിയില്ല ഇപ്പോള്‍ അവ എവിടെ പ്പോയെന്ന്".




മാലാഖ അയാളോട് പറഞ്ഞു: "നിങ്ങള്‍ പറഞ്ഞത് സത്യം തന്നെ, കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ഒത്തിരി ദുഖങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷേ, അതെല്ലാം നിങ്ങളുടെ വെറും ഭാവനമാത്രം. എന്തെന്നാല്‍ ഇന്നലെയുടെ ദുഃഖങ്ങള്‍ള്‍ക്ക് ഇന്ന് നിലനില്‍ക്കാനാകില്ല. കാരണം അവ കടന്നുപോയിരിക്കുന്നു. പിന്നെ നാളത്തെ ദുഖങ്ങള്‍, അവ ഇതുവരെ കടന്നുവന്നിട്ടെയില്ല. അതിനാല്‍ അവയും നിലനില്‍ക്കുന്നവയല്ല". സത്യം തിരിച്ചറിഞ്ഞ മനുഷ്യന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ശൂന്യമായ ചാക്ക് ദൂരേക്ക് ആത്മവിശ്വാസത്തിന്റെ പുതിയ ലോകത്തിലേക്ക്‌ അയാള്‍ കുതിച്ചു. ജീവിതത്തില്‍ മാറാപ്പായി കൊണ്ടുനടക്കുന്ന മിക്കദുഖങ്ങളും വെറും ഭാവനമാത്രമാനെന്ന തിരിച്ചറിവാണ്‌ കഥ നമ്മെ ഓര്‍മിപ്പിക്കുന്നത്.......




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ