Traveling prayer

 യാത്രയ്ക്കുമുമ്പുള്ള പ്രാര്‍ഥന

    സര്‍വശക്തനായ ദൈവമേ, അങ്ങയുടെ ഭക്തരുടെമേല്‍ അങ്ങ് സാദാ കാരുണ്യം പ്രദര്‍ശിപ്പിക്കുന്നുവല്ലോ. അവിടത്തെ  അന്വേഷിക്കുന്നവര്‍ക്ക് അവിടന്നു സാദാ സമീപസ്ഥനാണ്. യാത്രാവേളകളില്‍ അങ്ങു ഞങ്ങളോട് കൂടെ ഉണ്ടായിരിക്കേണമേ. പകല്‍ സമയങ്ങളില്‍ അങ്ങയുടെ സംരക്ഷണവും രാത്രി കാലങ്ങളില്‍ അങ്ങേ കൃപാവരത്തിന്റെ പ്രകാശവും ഞങ്ങള്‍ക്കു നല്‍കി അനുഗ്രഹിക്കണമേ. അങ്ങു ഞങ്ങളുടെ സഹയാത്രികനായിരുന്നു ഞങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ശേഷം സ്വഭവങ്ങളില്‍ മടക്കി കൊണ്ട് വരാനും കൃപയരുളണമേ. കര്‍ത്താവായ യേശു ക്രിസ്തുവഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍ കേട്ടരുളേണമേ,  ആമ്മേന്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ