Traveling prayer

 യാത്രയ്ക്കുമുമ്പുള്ള പ്രാര്‍ഥന

    സര്‍വശക്തനായ ദൈവമേ, അങ്ങയുടെ ഭക്തരുടെമേല്‍ അങ്ങ് സാദാ കാരുണ്യം പ്രദര്‍ശിപ്പിക്കുന്നുവല്ലോ. അവിടത്തെ  അന്വേഷിക്കുന്നവര്‍ക്ക് അവിടന്നു സാദാ സമീപസ്ഥനാണ്. യാത്രാവേളകളില്‍ അങ്ങു ഞങ്ങളോട് കൂടെ ഉണ്ടായിരിക്കേണമേ. പകല്‍ സമയങ്ങളില്‍ അങ്ങയുടെ സംരക്ഷണവും രാത്രി കാലങ്ങളില്‍ അങ്ങേ കൃപാവരത്തിന്റെ പ്രകാശവും ഞങ്ങള്‍ക്കു നല്‍കി അനുഗ്രഹിക്കണമേ. അങ്ങു ഞങ്ങളുടെ സഹയാത്രികനായിരുന്നു ഞങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച ശേഷം സ്വഭവങ്ങളില്‍ മടക്കി കൊണ്ട് വരാനും കൃപയരുളണമേ. കര്‍ത്താവായ യേശു ക്രിസ്തുവഴി ഞങ്ങള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍ കേട്ടരുളേണമേ,  ആമ്മേന്‍ .

payer to saint antony

ഓ ധന്യനായ/വിശുദ്ധ അന്തോണീസേ/നന്മകളുടെ/നിറകുടവും/എളിമയുടെ/ദർപ്പണവുമായ/അങ്ങയെ ഞങ്ങൾ /സ്തുതിക്കുന്നു/അങ്ങേ മദ്ധ്യസഥതയാൽ/രോഗവും/മരണവും/അബദ്ധവും/അനർതഥങ്ങളും/തിന്മകളും/നഷ്ടങ്ങളും/ഇല്ലാതാകൂന്നുവെന്ന്/ഞങ്ങൾ അറിയുന്നു.നഷ്ടപ്പെട്ട /വസ്തുക്കൾ /വീണ്ടെടുക്കുന്നതിനും/ദുഃഖിതർക്ക്/ആശ്വാസവും/പാപികള്‍ക്ക്/അനുതാപവും/നൽകുന്നതിനും/കഴിവുളള/അങ്ങേയ്ക്ക്/അസാദ്ധ്യമായി ഒന്നുമില്ല./ഉണ്ണിയീശോയുടെ/വിശ്വാസ്തസ്നേഹിതനായ/വിശുദ്ധ അന്തോണീസേ/അങ്ങ്ഞങ്ങൾക്ക്/എന്നും/തുണയും/മദ്ധ്യസ്ഥനും ഉപകാരിയും/ആയിരിക്കണമേ./ഞങ്ങളുടെ /ആത്മീകവും/ഭൗതികവുമായ സകല/ആവശ്യങ്ങളും/പ്രത്യേക ച്ച് /ഇപ്പോൾ /ഞങ്ങൾ അപേക്ഷിക്കു/നന്മകൾ. (ഇവിടെ ആവശ്യം പറയുക) പരമപിതാവായ/ദൈവത്തിന്‍റെ പക്കൽ നിന്ന് /അങ്ങേ മാദ്ധൃസ്ഥംവഴി/ഞങ്ങൾക്ക് നേടിതരേണമേ/ശാന്തനും/സ്നേഹസമ്പൂർണ്ണനുമായ/വിശു ദ്ധ.അന്തോണീസേ/അങ്ങയുടെ/അനുഗ്രഹ ങ്ങളെ/ഞങ്ങൾ എന്നും കൃതജ്ഞയോടെ/പ്രകീർത്തിക്കും.ഞങ്ങളുടെ /ആത്മശരീരങ്ങളുംഞങ്ങൾക്കുള്ള / സകലതും/അങ്ങേയ്ക്കു/സമർപ്പിക്കുന്നു /അപേക്ഷിച്ചാൽ/ഉപേക്ഷിക്കാത്ത/വിശുദ്ധ അന്തോണീസേ/എല്ലാവിധ /വിപത്തുകളിൽനിന്നും/ഞങ്ങളെ /കാത്തുരക്ഷിക്കണമേ./ജീവിതക്ലേശങ്ങളെ പ്രശാന്തതയോടെ/നേരിടുവാനും/പാപത്തിൽഅകപ്പെടാതെ/നല്ല ജീവിതം/നയിക്കാനും/അങ്ങുഞങ്ങളെ/സഹായിക്കണേമേ പ്രലോഭനങ്ങൾ/ഞങ്ങളെ /ദുർബല രാക്കുന്ന/നിമിഷങ്ങളിൽ/ഞങ്ങൾ ക്ക് /അങ്ങ്/ശക്തമായ /തുണയായിരിക്കണമേ /ഉദാരതയും/സ്നേഹവുമുള്ള/ഹൃദയം/ഞങ്ങൾക്കു നൽകേണമേ/ഞങ്ങൾക്കു ലഭിക്കുന്ന /എല്ലാനന്മകളും/ദുഖിതരും/പാവങ്ങളുമായ/ഞങ്ങളുടെസഹോദരങ്ങളുമായി/പങ്കുവയ്ക്കാനുളള/സന്നദ്ധത യും/ഞങ്ങൾക്ക് നൽകണമെന്ന/അങ്ങയോട്ഞങ്ങൾ/അപേക്ഷ ക്കുന്നു ആമ്മേൻ 

(1സ്വർഗ്ഗ.1നന്മ)