ഏറ്റവും പരിശുദ്ധയായ ഉണ്ണിമേരി! നിത്യത്വം മുതല്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ ആനന്ദവിഷയമെ. അങ്ങയെ ധന്യയാക്കിയ അനിതര സാധാരണമായ വരങ്ങളെ കുറിച്ച് മാതൃസഹജമായ അങ്ങയുടെ കടാക്ഷങ്ങളെ എന്‍റെമേല്‍ ദയാപൂര്‍വം തിരിക്കണമേ. സുകൃതജീവിതത്തില്‍ ദരിദ്രനായ എന്‍റെ പക്കലേക്ക് തിരിഞ്ഞ് ഞാന്‍ അങ്ങയുടെ തൃപ്പാദങ്ങളില്‍ കേണപേക്ഷിക്കുന്ന ഈ അനുഗ്രഹം കാരുണ്യവാനായ ദൈവത്തില്‍ നിന്നു പ്രപിച്ചുതരേണമേ! നന്മനി....
ഏറ്റവും പരിശുദ്ധയായ ഉണ്ണിമേരി! അങ്ങയുടെ മുമ്പാകെ മാലാഖമാര്‍ വിസ്മയത്താലും അത്ഭുതത്താലും പാരവശ്യം പൂണ്ടു കുമ്പിടുകയും പരിശുദ്ധമായ ആനന്ദത്തോടെ, "രാജ്ഞി, അങ്ങയും അങ്ങയുടെ ദിവ്യകുമാരനും എന്നേക്കും ഞങ്ങളുടെ മേല്‍ വാണരുളുവിന്‍" എന്ന് ആവര്‍ത്തിച്ചു പാടുകയും ചെയ്തുവല്ലോ. അനുഗ്രഹീതരായ ഈ വനരൂപികള്‍, തങ്ങളുടെ രാജ്ഞിയാകാനുള്ള അങ്ങയെ ബഹുമാനിക്കുന്നതിനായി അങ്ങയുടെ തോട്ടിലിനുചുറ്റും കൂടി അങ്ങേയ്ക്കു ചെയ്യുന്ന സേവനത്തേയും വണക്കത്തേയും കുറിച്ച്, ഞാന്‍ അതിയായി ആഗ്രഹിക്കുന്ന ഈ അനുഗ്രഹം അത്യുന്നതനായ ദൈവത്തില്‍ നിന്നും എനിക്ക് ലഭിച്ചു തരേണമേ. നന്മനി....
ഏറ്റവും വിശുദ്ധയായ ഉണ്ണിമേരി! അങ്ങയുടെ മതാപിതാക്കന്മാരായ യോവാക്കിം ബാവായുടെയും അന്നാമ്മയുടേയും ആനന്ദത്തിനും അഭിമാനത്തിനും വിഷയമായ അങ്ങ്, അങ്ങയുടെ നിര്‍മലമായ ശൈശവകാലത്ത് അവര്‍ ചെയ്ത പരിപാലനത്തിനും ധാരാളമായി പ്രത്യുപകാരം ചെയ്തുവല്ലോ. ഈ ഔദാര്യാധിക്യത്തെക്കുറിച്ച് എന്‍റെ യാചനകള്‍ ശ്രവിച്ച്, അവരോടുള്ള അങ്ങയുടെ സ്നേഹത്തെപ്രതി ഞാന്‍ അപേക്ഷിക്കുന്ന ഈ വരം സര്‍വശക്തനായ ദൈവത്തില്‍ നിന്ന് പ്രപിച്ചുതരേണമേ! നന്മനി....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ