ഈശോയുടെ തിരുഹൃദയത്തോടുള്ള കുടുംബപ്രതിഷ്ഠ ജപം


        ഈശോയുടെ തിരുഹൃദയമേ , ഈ കുടുംബത്തെയും ഞങ്ങളെ ഓരോരുത്തരെയും / ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ടിക്കുന്നു .ഞങ്ങളുടെ ഈ കുടുംബത്തില്‍ /അങ്ങ് രാജാവായി വാഴണമേ .ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം /അങ്ങുതന്നെ നിയന്ത്രിക്കണമേ .ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം / ആശീര്‍വദിക്കുകയും /ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും / സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയണമേ .ഞങ്ങളില്‍ ആരെങ്കിലും /അങ്ങയെ ഉപദ്രവിക്കാനിടയായാല്‍ /ഞങ്ങളോടു ക്ഷമിക്കണമേ .ഈ കുടുംബത്തിലുള്ളവരെയും /ഇവിടെനിന്ന് അകന്നിരിക്കുന്നവരെയും /സമൃദ്ധമായി അനുഗ്രഹിക്കണമേ . 
(മരിച്ചുപോയ ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യഭാഗ്യത്തിലേക്ക് പ്രവേശിപ്പിക്കണമേ).ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്ന് /ഞങ്ങളെ കാത്തുകൊള്ളേണമേ .സ്വര്‍ഗത്തില്‍ അങ്ങയെ കണ്ടാനന്ദിക്കുവാന്‍ /ഞങ്ങള്‍ക്കെല്ലാവര്‍ക്കും /അനുഗ്രഹം നല്കണമേ .

മറിയത്തിന്‍റെ വിമലഹൃദയവും / വിശുദ്ധയൌസെപ്പിതാവും /ഞങ്ങളുടെ പ്രതിഷ്ഠയെ /അങ്ങേക്കു സമര്‍പ്പികുകയും /ജീവിതകാലം മുഴുവനും /ഇതിന്‍റെ സജീവ സ്മരണ /ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയട്ടെ .

ഈശോമിശിഹായുടെ തിരുഹൃദയമേ !    ഞങ്ങളെ അനുഗ്രഹിക്കണമേ .

മറിയത്തിന്‍റെ വിമല ഹൃദയമേ !    ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .

വിശുദ്ധ യൌസേപ്പേ !    ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ .

വിശുദ്ധ മാര്‍ഗ്ഗരീത്താമറിയമേ !     ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.  ആമ്മേന്‍.

എത്രയും വിശുദ്ധ ഉണ്ണിമേരിയോടുള്ള ത്രിദിന പ്രാര്‍ത്ഥന

     ഏറ്റവും പരിശുദ്ധയായ ഉണ്ണിമേരി! നിത്യത്വം മുതല്‍ പരിശുദ്ധ ത്രിത്വത്തിന്‍റെ ആനന്ദവിഷയമെ. അങ്ങയെ ധന്യയാക്കിയ അനിതര സാധാരണമായ വരങ്ങളെ കുറിച്ച് മാതൃസഹജമായ അങ്ങയുടെ കടാക്ഷങ്ങളെ എന്‍റെമേല്‍ ദയാപൂര്‍വം തിരിക്കണമേ. സുകൃതജീവിതത്തില്‍ ദരിദ്രനായ എന്‍റെ പക്കലേക്ക് തിരിഞ്ഞ് ഞാന്‍ അങ്ങയുടെ തൃപ്പാദങ്ങളില്‍ കേണപേക്ഷിക്കുന്ന ഈ അനുഗ്രഹം കാരുണ്യവാനായ ദൈവത്തില്‍ നിന്നു പ്രപിച്ചുതരേണമേ!  നന്മനി....


      ഏറ്റവും പരിശുദ്ധയായ ഉണ്ണിമേരി! അങ്ങയുടെ മുമ്പാകെ മാലാഖമാര്‍ വിസ്മയത്താലും അത്ഭുതത്താലും പാരവശ്യം പൂണ്ടു കുമ്പിടുകയും പരിശുദ്ധമായ ആനന്ദത്തോടെ, "രാജ്ഞി, അങ്ങയും അങ്ങയുടെ ദിവ്യകുമാരനും എന്നേക്കും ഞങ്ങളുടെ മേല്‍ വാണരുളുവിന്‍" എന്ന് ആവര്‍ത്തിച്ചു പാടുകയും ചെയ്തുവല്ലോ. അനുഗ്രഹീതരായ ഈ വനരൂപികള്‍, തങ്ങളുടെ രാജ്ഞിയാകാനുള്ള അങ്ങയെ ബഹുമാനിക്കുന്നതിനായി അങ്ങയുടെ തോട്ടിലിനുചുറ്റും കൂടി അങ്ങേയ്ക്കു ചെയ്യുന്ന സേവനത്തേയും വണക്കത്തേയും കുറിച്ച്, ഞാന്‍ അതിയായി ആഗ്രഹിക്കുന്ന ഈ അനുഗ്രഹം അത്യുന്നതനായ ദൈവത്തില്‍ നിന്നും എനിക്ക് ലഭിച്ചു തരേണമേ.   നന്മനി....

     ഏറ്റവും വിശുദ്ധയായ ഉണ്ണിമേരി! അങ്ങയുടെ മതാപിതാക്കന്മാരായ യോവാക്കിം ബാവായുടെയും അന്നാമ്മയുടേയും ആനന്ദത്തിനും അഭിമാനത്തിനും വിഷയമായ അങ്ങ്, അങ്ങയുടെ നിര്‍മലമായ ശൈശവകാലത്ത് അവര്‍ ചെയ്ത പരിപാലനത്തിനും ധാരാളമായി പ്രത്യുപകാരം ചെയ്തുവല്ലോ. ഈ ഔദാര്യാധിക്യത്തെക്കുറിച്ച് എന്‍റെ യാചനകള്‍ ശ്രവിച്ച്, അവരോടുള്ള അങ്ങയുടെ സ്നേഹത്തെപ്രതി ഞാന്‍ അപേക്ഷിക്കുന്ന ഈ വരം സര്‍വശക്തനായ ദൈവത്തില്‍ നിന്ന് പ്രപിച്ചുതരേണമേ!    നന്മനി....