മറിയത്തിന്‍റെ സ്തോത്രഗീതം

എന്‍റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു. എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. അവിടുന്ന് തന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍മുതല്‍ സകലതലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും. ശക്തനായവന്‍ എനിക്ക് വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു.


അവിടുത്തെനാമം പരിശുദ്ധമാണ്. അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും കരുണവര്‍ഷിക്കും. അവിടുന്ന് തന്‍റെ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ അവിടുന്ന് ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തില്‍ നിന്നും മറിച്ചിട്ട്. എളിയവരെ ഉയര്‍ത്തി. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകയ്യോടെ പറഞ്ഞയച്ചു.

തന്‍റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്‍റെ ദാസനായ ഇസ്രായേലിനെ സഹായിച്ചു. നമ്മുടെ പിതാവായ അബ്രാഹത്തോടും അവന്‍റെ സന്തതികളോടും എന്നേയ്ക്കുമായി ചെയ്ത ഉടമ്പടി അനുസരിച്ചുതന്നെ

PRAY TO INFANT JESUS


   സ്നേഹം നിറഞ്ഞ ഉണ്ണീശോയെ, ഇന്നേ ദിവസം ഞങ്ങളുടെ സംരക്ഷകനും മാതൃകയുമായി അങ്ങയെ ഞങ്ങള്‍തിരഞ്ഞെടുക്കുന്നു. അങ്ങേ സഹായത്താല്‍ഞങ്ങള്‍ശന്തിയിലും എളിമയിലും അനുസരണത്തിലും ഭക്തിയിലും പ്രസാദവരത്തിലും വിജ്ഞാനത്തിലും നാള്‍ക്കുനാള്‍വളര്‍ന്നു വരുവാന്‍പരിശ്രമിക്കുന്നതാണ്.

  ഞങ്ങളോടുള്ള അങ്ങേ അതിരറ്റ സ്നേഹത്തിന് ഞങ്ങള്‍നന്ദിപറയുന്നു. അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞങ്ങളുടെ രാജ്യത്തെ  പാവപ്പെട്ടവരും പരിത്യക്തരുമായ ശിശുക്കളെ തിരുബാലസഖ്യം വഴി ആവുന്നത്ര സഹായിക്കാന്‍ഞങ്ങള്‍ആഗ്രഹിക്കുന്നു.

 പ്രിയ ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമേ. പാവപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി ഞങ്ങള്‍അര്‍പ്പിക്കുന്ന  പ്രാര്‍ത്ഥനകളും പരിത്യാഗ പ്രവര്‍ത്തികളും അങ്ങ് സ്വീകരിക്കണമെ. അങ്ങേ വിശ്വസ്ത സ്നേഹിതരും പ്രേഷിതരുമായി ആജീവനാന്തം നിലനില്‍ക്കാന്‍ഞങ്ങളെ സഹായിക്കണമേ.

 പരിശുദ്ധ കന്യകാമറിയമേ, അങ്ങ് എപ്പോഴും ഞങ്ങള്‍ക്ക് അമ്മയായിരിക്കേണമേ. ഞങ്ങള്‍ക്ക് വേണ്ടിയും പരിത്യക്തരായ പാവപ്പെട്ട ശിശുക്കള്‍ക്ക് വേണ്ടിയും  പ്രാര്‍ത്ഥിക്കണമേ. ആമ്മേന്‍..