അതെനിക്ക് ചെയ്യാന്‍ പറ്റുമോ?!!

ഒരു പഴയ ക്ലോക്ക് പെട്ടെന്നൊരു ദിവസം നിശ്ചലമായി. കാരണം എന്തായിരുന്നെന്നോ? ഒരു വര്‍ഷത്തില്‍ സെക്കന്‍റ് സൂചി എത്രതവണ ചലിക്കണമെന്ന് അത് എണ്ണിനോക്കിയത്രെ-31,56,000 തവണ. ഇത് ഓര്‍ത്ത്‌ ക്ലോക്ക് ബോധം കെടുകയും നിശ്ചലമാവുകയും ചെയ്തു. ബോധം തിരിച്ചുവന്നപ്പോള്‍ വിവേകിയായ സുഹൃത്ത്‌ കാണാനായി വന്നിട്ടുണ്ട്.താന്‍ നിശ്ചലമാവാനുള്ള കാരണത്തെകുറിച്ച് ക്ലോക്ക് അദ്ദേഹത്തോട് പറഞ്ഞു.

ഇതുകേട്ട സുഹൃത്ത്‌ ചിരിച്ചുകൊണ്ട് പറഞ്ഞു: "കൂട്ടുകാരാ, 31,56,000 തവണ ചലിക്കുന്നതിനെകുറിച്ച് എന്തിനാ ചിന്തിക്കുന്നത്? സെക്കന്‍റില്‍ താങ്കള്‍ ഒരു തവണമാത്രം ചലിച്ചാല്‍ മതി."

ഇതുകേട്ട ക്ലോക്കിനു ആശ്വാസമായി അങ്ങിനെ അതുവീണ്ടും ചലിക്കാന്‍ തുടങ്ങി

ഒരു പക്ഷെ നമ്മളും ഇതുപോലെ മറ്റുപല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു എപ്പോള്‍ ചെയ്യേണ്ടുന്ന പലതും ചെയ്യതിരിക്കാറില്ലേ???....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ