പരിശുദ്ധ ജപമാലയുടെ രാജ്ഞി


ദൈവമാതാവായ കന്യകാ മറിയത്തിന്റെ ജപമാല യുടെ തിരുനാള്‍ ദിവ സമാണ് ഒക്ടബോര്‍ ഏഴ്. ജപമാലയുടെ മാസും കൂടിയാണു ഒക്ടോബര്‍. പതിനാറാം നൂറ്റാണ്ടു മുതല്‍ ആചരിച്ചുവരുന്ന ജപമാലയുടെ തിരുനാള്‍ ലോകം മുഴുവനുമുള്ള മരിയഭക്തരുടെ ഏറ്റവും പ്രിയപ്പെട്ട പ്രാര്‍ഥനയുടെ തിരുനാള്‍ എന്ന നിലയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബസമാധാനത്തിനും ഐക്യത്തിനും ഏറെ സഹായകരമായ ജപമാല, ഏറ്റവും കൂടുതല്‍ അനുഗ്രഹങ്ങള്‍ മാനവരാശിക്ക് നേടിക്കൊടുത്തിട്ടുള്ള പ്രാര്‍ഥനകളിലൊന്നാണ്. 1571 ല്‍ ലെപന്റോയില്‍ തുര്‍ക്കി സാമ്രാജ്യത്തിനെതിരെ ക്രിസ്തീയ വിശ്വാസികള്‍ നടത്തിയ കടല്‍യുദ്ധമാണ് ഈ തിരുനാളിന്റെ അടിസ്ഥാനം.

ശക്തരായ തുര്‍ക്കി സാമ്രാജ്യത്തോട് (ഒട്ടോമന്‍ സാമ്രാജ്യം) പൊരുതി ജയിക്കാന്‍ അത്ഭുതങ്ങള്‍ ഇല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു. സ്പെയിന്‍, വെനീസ് തുടങ്ങിയ ക്രൈസ്തവ രാജ്യങ്ങളായിരുന്നു യുദ്ധത്തിനിറങ്ങിയത്. നൂറുകണക്കിനു കപ്പലുകളിലും ചെറിയ വഞ്ചികളിലുമായി കടലില്‍ വച്ച് അവര്‍ തുര്‍ക്കി സാമ്രാജ്യത്തോട് ഏറ്റുമുട്ടി. അന്ന് മാര്‍പാപ്പയായിരുന്നു വി. പയസ് അഞ്ചാമന്റെ നേതൃത്വത്തില്‍ ക്രൈസ്തവരെല്ലാം ആ സമയം ദൈവമാതാവായ മറിയത്തോട് തീവ്രമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഒക്ടോബര്‍ ഏഴിന് തുര്‍ക്കികളെ തോല്‍പിച്ച് ക്രൈസ്തവര്‍ വിജയം നേടി. ജപമാലയുടെ അദ്ഭുതകരമായ ശക്തിയാലാണ് ഒട്ടോമന്‍ സാമ്രാ ജ്യത്തെ തോല്‍പിക്കാന്‍ കഴിഞ്ഞതെന്ന് ഏവര്‍ക്കും ബോധ്യമായി. വിജയദിവസം പരിശുദ്ധ ജപമാലയുടെ തിരുനാള്‍ ആഘോഷിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തു.

പയസ് അഞ്ചാമനു ശേഷം വന്ന മാര്‍പാപ്പമാരെല്ലാം തന്നെ ജപമാലയുടെശക്തി മനസിലാക്കി ആ പ്രാര്‍ഥനയില്‍ മുഴുകാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു കൊണ്ടിരുന്നു. ആദിമസഭയുടെ കാലം മുതല്‍ തന്നെ മരിയഭക്തി പ്രചാരം നേടിവന്നുവെങ്കിലും പല ഘട്ടങ്ങളായാണ് ജപമാല പൂര്‍ണരൂപം പ്രാപിക്കുന്നത്. പ്രശസ്തമായ ഡൊമിനിഷ്യന്‍ സഭയുടെ സ്ഥാപകനായ ഡൊമിനിക് വഴിയാണു കന്യകാമറിയം തന്റെ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളെ ധ്യാനി ക്കുന്ന പ്രാര്‍ഥന ചൊല്ലുവാന്‍ കല്‍പിക്കുന്നത്. പതിനഞ്ചാം നൂറ്റാ ണ്ടില്‍ ജീവിച്ചിരുന്ന ഡൊമിനിക് മറിയത്തിന്റെ തീവ്രഭക്തനായി രുന്നു. വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ മറിയം ദര്‍ശനം നല്ഖ്‌ുഖ്‌യും റോസാപ്പൂക്കള്‍ കൊണ്ടൊരു മാല സമ്മാനിക്കുകയും ചെയ്തു. അന്നു മുതല്‍ ഡൊമിനിഷ്യന്‍ സഭാംഗങ്ങള്‍ മാതാവിനോടുള്ള പ്രാര്‍ഥനയ്ക്കു പ്രാധാന്യം കൊടുത്തുതുടങ്ങി. ഘട്ടംഘട്ടമായി ജപമാല ഇന്നത്തെ രൂപം പ്രാപിക്കുകയും ചെയ്തു.

അമ്പത്തിമൂന്നുമണി ജപം എന്ന് കേരളത്തിലെ കത്തോലിക്കര്‍ വിളിക്കുന്ന ധ്യാനവും പ്രാര്‍ഥനകളും ഇടകലര്‍ന്ന ജപമാലയില്‍ അടു ത്തകാലം വരെ അഞ്ചു ദൈവ രഹസ്യങ്ങള്‍ വീതമുള്ള പ്രാര്‍ഥനകളാണ് ഉണ്ടായിരുന്നത്. സന്തോഷത്തിന്റെ ദൈവ രഹസ്യങ്ങള്‍, ദുഖത്തിന്റെ രഹസ്യങ്ങള്‍, മഹിമയുടെ രഹസ്യങ്ങള്‍ എന്നിവയായി രുന്നു അത്. 2002 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ 'അന്യാമാര്‍ഗിയ് ത്തിന്റെ ജപമാല എന്ന 'അപ്പസ്തോലിക കത്തിലൂടെ 'പ്രകാശത്തി ന്റെതായ രഹസ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ക്രിസ്തുവിന്റെ പരസ്യ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളവയാണു ജപമാലയില്‍ കൂട്ടിച്ചേര്‍ത്ത അഞ്ചു രഹസ്യങ്ങള്‍. മാര്‍പാപ്പയുടെ കത്ത് ഇങ്ങനെ പറയുന്നു: ''തിങ്കളും വ്യാഴവും സന്തോഷത്തിന്റെ രഹസ്യങ്ങള്‍ക്കും ചൊവ്വയും വെള്ളിയും ദുഃഖത്തിന്റെ രഹസ്യങ്ങള്‍ക്കും ബുധന്‍, ശനി, ഞായര്‍ ദിവസങ്ങള്‍ മഹിമയുടെ രഹസ്യങ്ങള്‍ക്കുമായാണ് ഇപ്പോള്‍ നീക്കി വച്ചിട്ടുള്ളത്. മഹിമയുടെ രഹസ്യങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളിലും ചൊല്ലുന്നു എന്നതും ശനിയാഴ്ചയ്ക്ക് എന്നുമൊരു പ്രത്യേക മരിയന്‍ സാന്നിധ്യമുണ്ടെന്നതും ശനിയാഴ്ച സന്തോഷത്തിന്റെ രഹസ്യം ചൊല്ലു ന്നതിനു യോജ്യമാക്കുന്നു. അപ്പോള്‍ പ്രകാശത്തിന്റെ രഹസ്യങ്ങളെക്കുറിച്ചു വ്യാഴാഴ്ച ധ്യാനിക്കാം.

പുതിയ ക്രമമനുസരിച്ച് ഏതൊക്കെ ദിവസങ്ങളില്‍ ഏതൊക്കെ രഹസ്യങ്ങളാണ് ചൊല്ലേണ്ടതെന്ന് നോക്കാം. സന്തോഷകരമായ ദൈവരഹസ്യങ്ങള്‍: തിങ്കള്‍, ശനി ദിവസങ്ങളും ആഗമനകാലം മുതല്‍ അമ്പതു നോമ്പുവരെയുള്ള ഞായറാഴ്ചകളിലുംദുഃഖത്തിന്റെ രഹസ്യങ്ങള്‍: ചൊവ്വ, വെള്ളി ദിവസങ്ങളിലും നോമ്പിന്റെ ഞായറാഴ്ചകളിലുംമഹിമയുടെ രഹസ്യങ്ങള്‍: ബുധന്‍, ഞായര്‍ ദിവസങ്ങള്‍പ്രകാശത്തിന്റെ രഹസ്യങ്ങള്‍: വ്യാഴം










Submit ExpressSearch Engine Marketing






Snehadhaara